രാജ്യത്ത് 16 കോടി കുടിയന്മാര്‍!!

  0
  23

  രാജ്യത്ത് 16 കോടി മദ്യപരുണ്ടെന്ന്‌ കേന്ദ്ര സാമൂഹികനീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍ കഠാരിയ പറഞ്ഞു. ലോക്‌സഭയില്‍ ടി.എന്‍. പ്രതാപന്‍റെചോദ്യത്തിനു രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേ​ന്ദ്ര സാ​മൂ​ഹ്യ നീ​തി മ​ന്ത്രാ​ല​യം ന​ട​ത്തി​യ സ​ര്‍​വേ അ​നു​സ​രി​ച്ച്‌ 16 കോ​ടി ആ​ളു​ക​ള്‍ രാ​ജ്യ​ത്ത് ല​ഹ​രി​ക്കാ​യി മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നാ​ണു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ദ്യാ​സ​ക്തി മൂ​ല​മു​ള്ള വി​വി​ധ ത​രം പ്ര​ശ്ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം മൂ​ന്നു കോ​ടി​യാ​ണ്. ടി.​എ​ന്‍ പ്ര​താ​പ​ന്‍ എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര സാ​മൂ​ഹ്യ നീ​തി സ​ഹ​മ​ന്ത്രി ര​ത്ത​ന്‍ ലാ​ല്‍ ഖ​ട്ടാ​രി​യ രേ​ഖാ​മൂ​ലം ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ന്ത്യ​ക്കാ​രു​ടെ കു​ടി​യു​ടെ കി​ട​പ്പു​വ​ശം ക​ണ​ക്കു​ക​ള്‍ സ​ഹി​തം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

  മ​ദ്യം ക​ഴി​ഞ്ഞാ​ല്‍ ക​ഞ്ചാ​വാ​ണ് ഇ​ന്ത്യ​ക്കാ​ര്‍ ല​ഹ​രി​ക്കാ​യി ഏ​റെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മൂ​ന്നു കോ​ടി​യി​ലേ​റെ ജ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പി​ന്നെ പ്രിയം ക​റു​പ്പി​ല്‍ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​യ​ക്കു മ​രു​ന്നു​ക​ള്‍​ക്കാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ര​ണ്ടേ​കാ​ല്‍ കോ​ടി ജ​ന​ങ്ങ​ള്‍ ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്പോ​ള്‍ വേ​ദ​ന സം​ഹാ​രി​ക​ള്‍ മ​യ​ക്കു​മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ഏ​ക​ദേ​ശം ര​ണ്ടു​കോ​ടി​യോ​ളം വ​രും.

  നി​യ​മ വി​രു​ദ്ധ​മാ​യ മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും മ​യ​ക്കു​മ​രു​ന്ന് ആ​സ​ക്തി ജ​ന​ങ്ങ​ളി​ല്‍ കു​റ​യ്ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജാ​ഗ്ര​ത​യോ​ടെ ന​ട​ത്തി​വ​രു​ന്ന​താ​യി മ​ന്ത്രി ഖ​ട്ടാ​രി​യ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.