ഡോ ബോബി ചെമ്മണൂരിന് ആലപ്പാട് നിവാസികളുടെ സ്‌നേഹാദരവ്

0
12

കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍, മരണത്തെ മുഖാമുഖം കണ്ട ഇരുന്നൂറോളം പേരെ അതിസാഹസികമായി സ്വജീവന്‍പോലും വകവക്കാതെ ബോട്ടുകളില്‍ ചെന്ന് രക്ഷപ്പെടുത്തിയ ജീവകാരുണ്യപ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസുകാരനുമായ ഡോ ബോബി ചെമ്മണൂരിന് ആലപ്പാട് നിവാസികളുടെ സ്‌നേഹാദരവ്. ആലപ്പാട്ട് പൊറത്തൂരില്‍ വച്ച് ആര്‍ച്ച് ബിഷപ്പ് ഡോ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് പൊന്നാട ചാര്‍ത്തിയാണ് ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചത്. പ്രളയ ജലത്തില്‍ അകപ്പെട്ടവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്ന് രക്ഷപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ വസ്തുക്കള്‍ നേരിട്ടെത്തിക്കുകയും ചെയ്തതിന്റെ ഉപകാര സ്മരണയായിരുന്നു പ്രസ്തുത ചടങ്ങ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.