വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു, ബിനോയ് കോടിയേരിക്കെതിരെ മാനഭംഗക്കേസ്

0
65

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണ‌ന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതിയുമായി യുവതി. ബിഹാര്‍ സ്വദേശിനിയാണ് വിവാഹ വാഗ്‌ദാനം നല്‍കി ബിനോയ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ഇവര്‍ മുംബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്നും അന്ധേരി ഓഷിവാര പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി ആരോപിക്കുന്നു. 2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.