നിപ നിയന്ത്രണവിധേയം; ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ നിലയില്‍ പുരോഗതി

0
24

സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണവിധേയം. ഇന്നു മുതല്‍ കോര്‍ കമ്മിറ്റി യോഗം ചേരില്ല. നിരീക്ഷണപ്പട്ടികയിലുളള 330പേരില്‍ നിന്ന് 47 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിപ ബാധിതനായ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്.

നിപ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. നാല് ദിവസമായി പനി ഇല്ല. കളമശേരി മെഡിക്കല്‍ കോളെജില്‍ നിന്ന് രണ്ട് പേരെകൂടി ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഇനി മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലുള്ളവര്‍ നാലു പേരാണ്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മെഡിക്കല്‍ കോളെജിലുള്ള ഒരു രോഗിയുടെ രണ്ടാം ഘട്ട സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. മെയ്യ് മാസത്തില്‍ ജില്ലയില്‍ സംഭവിച്ച 1798 മരണങ്ങളുടെ രേഖകള്‍ പൂര്‍ണമായും പരിശോധിച്ചു. നിപ സംശയിക്കത്തക്ക മരണങ്ങളൊന്നും പരിശോധനയില്‍ കണ്ടെത്തിയില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ 11 ദിവസമായി നടന്നുവന്നിരുന്ന കോര്‍ കമ്മറ്റി കോര്‍ഡിനേഷന്‍ മീറ്റിംഗ് ഇന്നലെയോടെ അവസാനിച്ചു. കലക്ട്രേറ്റ് കേന്ദ്രീകരിച്ചുളള കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും നിപ രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ രോഗ നിരീക്ഷണത്തിനായി ആരംഭിച്ച നിരീക്ഷണ ഏകോപന കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും തുടരും.

നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി പരിശോധനകള്‍ ഊര്‍ജിതമായി തന്നെ തുടരുകയാണ്.ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നാട്ടിലില്‍ നിന്നും വിദഗ്ധ സംഘം വവ്വാലിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി പറവൂര്‍ വാവക്കാട് പ്രദേശത്ത് ഇന്നലെ വിദഗ്ധ സംഘം വവ്വാലുകള്‍ക്കായി വല വിരിച്ചു. നിരീക്ഷണത്തിലുണ്ടായ 330 പേരില്‍ 47 പേരെ നിരീക്ഷണപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇനി 283 പേരാണ് നിരീക്ഷണത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.