നിപ വൈറസ്; ശ്രദ്ധിക്കേണ്ടതെല്ലാം…

0
93

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുകയാണ്. അപകടമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

1) രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം
2) രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പകരുന്നത്. രോഗികളെ പരിചരിക്കുന്നവര്‍ മാസ്ക്, ഗ്ലൌസ് തുടങ്ങിയവ ധരിക്കണം
3) പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവ വന്നാല്‍ വിദഗ്ധ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല
4) വവ്വാല്‍, മറ്റ് പക്ഷികള്‍ എന്നിവ കടിച്ച പഴങ്ങള്‍ യാതൊരു കാരണവശാലും ഭക്ഷിക്കരുത്
5) മാമ്പഴം പോലുള്ള പഴങ്ങള്‍ സോപ്പിട്ട് കഴുകി ഭക്ഷിക്കുക
6) തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് പോലുള്ള പാനീയങ്ങള്‍ കുടിക്കരുത്
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആധികാരികതയില്ലാത്ത കാര്യങ്ങള്‍ വിശ്വസിക്കരുതെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.