മൊഴികളിലെ ആശയക്കുഴപ്പം; സി ഒ ടി നസീറിന്റെ രഹസ്യ മൊഴി എടുക്കും

0
44

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സിപിഎം വിമത സ്ഥാനാര്‍ത്ഥിയായിരുന്ന സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ വീണ്ടും നസീറിന്റെ രഹസ്യ മൊഴി എടുക്കും.

മൊഴി രേഖപ്പെടുത്തിയതില്‍ അപാകത ഉണ്ടെന്നും ഷംസീര്‍ എംഎല്‍എ യ്‌ക്കെതിരേ താന്‍ നല്‍കിയ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് സിഒടി നസീര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 164 മൊഴി എടുക്കാന്‍ തീരുമാനിച്ചത്.

രഹസ്യമൊഴി എടുക്കുന്നതിന് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ പ്രതിയായ റോഷനുമായി പൊലീസ് ബെംഗളൂരുവില്‍ തെളിവെടുപ്പിന് പോകും. റോഷന്‍ ഒളിവില്‍ താമസിച്ച ഹൊസൂരിലാണ് തെളിവെടുപ്പ് നടക്കുക. മുഖ്യപ്രതികളായ റോഷനും ശ്രീജിലുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കേസിലെ മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.