ജെ.ഡി.യു – ബി.ജെ.പി ബന്ധം കൂടുതൽ വഷളാകുന്നു

0
54

ബിഹാറിൽ ജെ.ഡി.യു – ബി.ജെ.പി ബന്ധം കൂടുതൽ വഷളാകുന്നു. ഇരു പാർട്ടികളും നടത്തിയ ഇഫ്താർ വിരുന്നാൽ പരസ്പരം പങ്കെടുക്കാതെ ജെ.ഡി.യുവും ബി.ജെ.പിയും വിട്ടുനിന്നു. അതേസമയം നിതീഷ് കുമാര്‍ ബി.ജെ.പിയെ വഞ്ചിക്കുമെന്നും ഇത് കാത്തിരുന്നു കാണാമെന്നും ആർ.എല്‍.എസ്.പി നേതാവ് ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

മോദി സർക്കാരിന്റെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ഉണ്ടായ അതൃപ്തി ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കുകയാണ് .ബിജെപി ഇന്നലെ രാത്രി നടത്തിയ ഇഫ്താർ വിരുന്നിൽ ജെ.ഡി.യു നേതാക്കൾ പങ്കെടുത്തില്ല. ജെ.ഡി.യുവിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാത്ത ബി.ജെ.പി നേതാക്കളും വിട്ടുനിന്നു. എന്നാൽ ജെ.ഡി.യു നടത്തിയ ഇഫ്താർ വിരുന്നിൽ ആർ.ജെ.ഡി സഖ്യകക്ഷിയും മുൻ മുഖ്യമന്ത്രിയുമായ ജിതിൻ റാം മാഞ്ചി പങ്കെടുത്തത് ചർച്ചയായി. ഇതിനിടെ നിതീഷ് കുമാറിന്റെ രണ്ടാമത്തെ വഞ്ചനക്കായി കാത്തിരുന്നു കൊള്ളാൻ ബി.ജെ.പിയോട് ആർ.എല്‍.എസ്.പി നേതാവ് ഉപേന്ദ്ര കുശ്വാഹ ഉപദേശിച്ചു. ജെ.ഡി.യുവിന്റെ എട്ട് മന്ത്രിമാരെ ഉൾപ്പെടുത്തി ബീഹാർ മന്ത്രിസഭാ ഇന്നലെ വികസിപ്പിച്ചു എങ്കിലും ബി.ജെ.പിക്കായി ഒരു പദവി മാത്രമാണ് പാർട്ടി നീക്കിവെച്ചത്. ഇതും ഇപ്പോഴത്തെ ഇരുപാർട്ടികളും തമ്മിലുള്ള അകൽച്ചക്ക് കാരണമായി.

എൻ.ഡി.എയിൽ കുഴപ്പങ്ങളൊന്നും ഇല്ലെന്നും നിതീഷ് കുമാർ തന്നെയാണ് തങ്ങളുടെ നേതാവ് എന്നും എൽ.ജെ.പി നേതാവ് രാംവിലാസ് പാസ്വാൻ മാധ്യമങ്ങളോട് പറഞ്ഞു . മോദി സർക്കാരിൽ സുപ്രധാനമായ വകുപ്പുകൾ ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഒരു മന്ത്രിസ്ഥാനം മാത്രമാണ് ആണ് ജെ.ഡി.യുവിന് ലഭിച്ചത് ഇതോടെ മന്ത്രിസഭയിൽ ചേരാതെ മാറി നിൽക്കാൻ നിതീഷ് കുമാറും പാർട്ടി തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.