ഇറാന്‍ അമേരിക്ക പ്രശനം; മധ്യസ്ഥ ചര്‍ച്ചയ്ക്ക് വഴിതെളിയുന്നു

0
90

ഗള്‍ഫ് രാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിയ ഇറാന്‍-അമേരിക്ക പ്രശ്നം, മധ്യസ്ഥ ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു. നിലപാട് മയപ്പെടുത്താന്‍ അമേരിക്കയും ഇറാനും തയ്യാറായതോടെ ഗള്‍ഫ് സംഘര്‍ഷത്തില്‍ അയവ് വന്നു ഉപാധികളില്ലാതെ ഇറാനുമായി ചര്‍ച്ചക്ക് തയാറാണെന്ന അമേരിക്കന്‍ നിലപാടാണ് പ്രശ്‌നത്തില്‍ വഴിത്തിരിവായത്. മേഖലയില്‍ യുദ്ധം എന്തു വില കൊടുത്തും ഒഴിവാക്കണമെന്ന ഗള്‍ഫ് രാജ്യങ്ങളുടെ നിര്‍ദേശവും അമേരിക്കയെ സമ്മര്‍ദത്തിലാക്കി.

രണ്ട് പടക്കപ്പലുകള്‍ വിന്യസിച്ചും കൂടുതല്‍ സൈനികരെ നിയോഗിച്ചും ഇറാനെതിരെ ഗള്‍ഫ് മേഖലയില്‍ പടയൊരുക്കം ശക്തമാക്കിയ അമേരിക്ക, യുദ്ധം എളുപ്പമല്ലെന്ന തിരിച്ചറിവിലേക്കാണ് എത്തിച്ചേരുന്നത്. മുന്നുപാധികള്‍ ഒന്നും കൂടാതെ ഇറാനുമായി ചര്‍ച്ച നടത്താന്‍ വിരോധമില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കി. എന്നാല്‍ സാധാരണ രാജ്യത്തെ പോലെ പെരുമാറാന്‍ ഇറാന്‍ തയാറാകണമെന്ന് അദ്ദഹം പറഞ്ഞു.

ഇറാനോട് മാന്യമായ സമീപനം സ്വീകരിച്ചാല്‍ ഏതു നിലക്കുള്ള ചര്‍ച്ചക്കും ഒരുക്കമാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമ്മര്‍ദത്തിലൂടെ ചര്‍ച്ചക്ക് നിര്‍ബന്ധിക്കാന്‍ അമേരിക്ക തുനിയേണ്ടതില്ലെന്നും ഇറാന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.