ഇന്ത്യ ശാന്തിയും സമാധാനവും പുലരുന്ന രാജ്യമാണോ?

0
33

ഇ​​​​ന്ത്യ ശാ​​​​ന്തി​​​​യും സ​​​​മാ​​​​ധാ​​​​ന​​​​വും പു​​​​ല​​​​രു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണെ​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം അ​​​ത്ര ശ​​​രി​​​യ​​​ല്ലെ​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. ലോ​​​​ക സ​​​​മാ​​​​ധാ​​​​ന സൂ​​​​ചി​​​​ക​​​​യി​​​​ൽ 163 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് 141-ാം സ്ഥാ​​​​ന​​​​മാ​​​​ണു​​​​ള്ള​​​​ത്. 2018ൽ ​​​​ഇ​​​​ന്ത്യ 136-ാം സ്ഥാ​​​​ന​​​​ത്താ​​​​യി​​​​രു​​​​ന്നു. പാ​​​​ക്കി​​​​സ്ഥാ​​​​ൻ 153-ാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. ബം​​​​ഗ്ലാ​​​​ദേ​​​​ശും ഭൂ​​​​ട്ടാ​​​​നും ഇ​​​​ന്ത്യ​​​​യേ​​​​ക്കാ​​​​ൾ സ​​​​മാ​​​​ധാ​​​​ന​​​​മുള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന​​​​താ​​​​ണു ശ്ര​​​​ദ്ധേ​​​​യം. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഇൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് ആ​​​​ൻ​​​​ഡ് പീ​​​​സ്(​​​​ഐ​​​​ഇ​​​​പി)​​​​യാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

ഐ​​​​സ്‌​​ലാ​​​​ൻ​​​​ഡ് ആ​​​​ണ് ലോ​​​​ക​​​​ത്ത് ഏ​​​​റ്റ​​​​വും സ​​​​മാ​​​​ധാ​​​​ന​​​​മു​​​ള്ള രാ​​​​ജ്യം. 2008 മു​​​​ത​​​​ൽ ഐ​​​​സ്‌​​ലാ​​​​ൻ​​​​ഡ് ഒ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്താ​​​​ണ്. ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്, ഓ​​​​സ്ട്രി​​​​യ, പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ, ഡെന്മാ​​​​ർ​​​​ക്ക് എ​​​​ന്നി​​​​വ​​​​യാ​​​​ണു തൊ​​​​ട്ട​​​​ടു​​​​ത്ത സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നാ​​​​ണ് ഏ​​​​റ്റ​​​​വും പി​​​​റ​​​​കി​​​​ലു​​​​ള്ള രാ​​​​ജ്യം. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം സി​​​​റി​​​​യ ആ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റ​​​​വും അ​​​​വ​​​​സാ​​​​ന സ്ഥാ​​​​ന​​​​ത്ത്. ഇ​​​​ത്ത​​​​വ​​​​ണ സി​​​​റി​​​​യ 162-ാം സ്ഥാ​​​​ന​​​​ത്താ​​​​ണ്.

സൗ​​​​ത്ത് സു​​​​ഡാ​​​​ൻ, യെ​​​​മ​​​​ൻ, ഇ​​​​റാ​​​​ക്ക് എ​​​​ന്നി​​​​വ​​​​യാ​​​​ണ് സ​​​​മാ​​​​ധാ​​​​നാ​​​​ന്ത​​​​രീ​​​​ക്ഷം തീ​​​​രെ​​​​യി​​​​ല്ലാ​​​​ത്ത മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ൾ. സാ​​​​മൂ​​​​ഹ്യ​​​​സു​​​​ര​​​​ക്ഷ, ആ​​​​ഭ്യ​​​​ന്ത​​​​ര-​​​​അ​​​​ന്താ​​​​രാ​​​​ഷ്‌ട്രസം​​​​ഘ​​​​ർ​​​​ഷം, സൈ​​​​നി​​​​ക​​​​വ​​​​ത്ക​​​​ര​​​​ണം എ​​​​ന്നി​​​​വ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് സ​​​​മാ​​​​ധാ​​​​ന​​​​മു​​​​ള്ള രാ​​​​ജ്യ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ദ​​​​ക്ഷി​​​​ണേ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഭൂ​​​​ട്ടാ​​​​നാ​​​​ണ് (15-ാം റാ​​​​ങ്ക്) ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്. ശ്രീ​​​​ല​​​​ങ്ക(72), ബം​​​​ഗ്ലാ​​​​ദേ​​​​ശ് (101) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല.

ഇ​​​​ന്ത്യ, ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ്, ജ​​​​പ്പാ​​​​ൻ, ബം​​​​ഗ്ലാ​​​​ദേ​​​​ശ്, മ്യാ​​​​ൻ​​​​മ​​​​ർ, ചൈ​​​​ന, ഇ​​​​ന്തോ​​​​നേ​​​​ഷ്യ, വി​​​​യ​​​​റ്റ്നാം, പാ​​​​ക്കി​​​​സ്ഥാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ വി​​​​വി​​​​ധ​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളാ​​ൽ അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത നേ​​​​രി​​​​ടു​​​​ന്ന​​​​വ​​​​യാ​​​​ണെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ​​​​ മൂ​​​​ല​​​​മു​​​​ള്ള ദു​​​​ര​​​​ന്തം നേ​​​​രി​​​​ടു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ ഏ​​​​ഴാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. ഇ​​​​ന്ത്യ, അ​​​​മേ​​​​രി​​​​ക്ക, ചൈ​​​​ന, സൗ​​​​ദി അ​​​​റേ​​​​ബ്യ, റ​​​​ഷ്യ എ​​​​ന്നി​​​​വ​​​​യാ​​​​ണ് ലോ​​​​ക​​​​ത്ത് ഏറ്റ​​​​വുമ​​​​ധി​​​​കം പ്ര​​​​തി​​​​രോ​​​​ധച്ചെ​​​​ല​​​​വു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​ന്നും ഐ​​​​ഇ​​​​പി റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ഇ​​​​ന്ത്യ, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്കി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണു കു​​​​റ​​​​വു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ആ​​​​ഗോ​​​​ള സ​​​​മാ​​​​ധാ​​​​നം ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​മാ​​​​യി മെ​​​​ച്ച​​​​പ്പെ​​​​ട്ടു​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​ന്ന് ഐ​​​​ഇ​​​​പി റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.