കൊച്ചി വിമാനത്താവളം അടച്ചിടുന്നു

0
128


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിടുന്നു. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ റണ്‍വേ അടച്ചിടും. ഇതിന്റെ ഭാഗമായി ഈ കാലയളവില്‍ പകല്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയുള്ള സര്‍വീസുകള്‍ മുടങ്ങും.

വൈകുന്നേരം ആറ് മണിക്ക് ശേഷം രാവിലെ 10 മണി വരെ റണ്‍വേ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. ഈ സമയത്തിനനുസരിച്ച് സര്‍വീസ് ക്രമീകരിക്കാന്‍ വിമാന കമ്ബനികളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ 31 ആഭ്യന്തര സര്‍വീസുകളും 7 രാജ്യാന്തര സര്‍വീസുകളുമാണ് ഈ സമയത്ത് കൊച്ചിയില്‍നിന്നു പുറപ്പെടുന്നത്. ഓരോ പത്തു വര്‍ഷത്തിലും റണ്‍വേ റീകാര്‍പ്പറ്റിങും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തണമെന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.