കാണാതായ സിഐ കേരളത്തില്‍ തന്നെയുണ്ട്; ബസില്‍ കയറുന്ന ദൃശ്യം കിട്ടിയെന്ന് ഡിജിപി

0
45

കൊച്ചിയിലെ സെന്‍ട്രല്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ സിഐ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു . എറണാകുളം ഡിസിപിക്കാണ് കേസിന്റെ ചുമതലയെന്നും സി ഐ നവാസ് ബസില്‍ കയറുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.

കാണാതായ സിഐ കേരളത്തില്‍ തന്നെയുണ്ടെന്നും നാലു ജില്ലകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണെന്നും കൊച്ചി ഡി സി പി പൂങ്കുഴലി വ്യക്തമാക്കി. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെ കുറിച്ച്‌ ഇതുവരെ പരാതി ലഭിച്ചിട്ടില്ല . സമ്മര്‍ദ്ദം ഉണ്ടായിരുന്നോ എന്ന് വിശദമായി പരിശോധിക്കും.

തെക്കന്‍ ജില്ലകളിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത് . കായംകുളത്തു വച്ച്‌ നവാസിനെ കണ്ടു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇന്നലെ കായംകുളത്തു വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു. പാലാരിവട്ടം എസ് ഐ യുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് ആണ് നിലവിലെ അന്വേഷണ ചുമതല. ഇന്നലെ പുലര്‍ച്ചെമുതലാണ് സിഐ നവാസിനെ കാണാതായതെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ പോലീസില്‍ പരാതി സമര്‍പ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.