ബലാത്സംഗ ആരോപണം, നെയ്മറിനെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു

0
48

ബലാത്സംഗ ആരോപണക്കേസില്‍ സൂപ്പര്‍ താരം നെയ്മറിനെ ബ്രസീല്‍ പൊലീസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട തന്നെ പാരിസിലെ ഹോട്ടലില്‍ വെച്ച് നെയ്മര്‍പീഡിപ്പിച്ചെന്ന് കഴിഞ്ഞ മാസമാണ് യുവതി ആരോപിച്ചത്. എന്നാല്‍ നെയ്മര്‍ പീഡന ആരോപണം നിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം 04.00 മണിയോടെയാണ് നെയ്മര്‍ ചോദ്യം ചെയ്യാനായി പൊലീസിന് മുന്നില്‍ ഹാജരായത്. രാത്രി ഒമ്പതിനാണ് നെയ്മര്‍ ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്നത്. സത്യം എന്നായാലും പുറത്തുവരുമെന്നായിരുന്നു പുറത്തു കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് നെയ്മര്‍ പ്രതികരിച്ചത്.

കോപ അമേരിക്ക ടൂര്‍ണ്ണമെന്റിന് മുന്നോടിയായി ഖത്തറിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ നെയ്മറിന്റെ വലതു കണങ്കാലിന് പരിക്കേറ്റിരുന്നു. ഇതോടെ 27കാരനായ നെയ്മറിന് കോപയില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. കോപ അമേരിക്ക നടക്കുന്ന ബ്രസീലില്‍ ടൂര്‍ണ്ണമെന്റിനൊപ്പം നെയ്മറിനെതിരായ ബലാത്സംഗ കേസും വലിയ വാര്‍ത്തയാണ്.

പി.എസ്.ജി താരമായ നെയ്മര്‍ റിയോ ഡി ജനീറോ പൊലീസിന് വാട്‌സ് ആപ്പിലൂടെ മൊഴി നല്‍കിയിരുന്നു. ഇത് പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചതും നെയ്മറിന് തിരിച്ചടിയായി. തന്റെ അസിസ്റ്റന്റും ടെക്‌നീഷ്യനുമാണ് ഇതിന് പിന്നിലെന്ന വിശദീകരണമാണ് പിന്നീട് ഇക്കാര്യത്തില്‍ നെയ്മര്‍ നല്‍കിയത്.

ബ്രസീലിയന്‍ പൊലീസ് അഴിമതിക്കാരാണെന്ന് നെയ്മര്‍ പറഞ്ഞതും കാര്യങ്ങളെ കൂടുതല്‍ വഷളാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ബ്രസീലിയന്‍ പൊലീസ് കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് നെയ്മര്‍ ചോദ്യം ചെയ്യലില്‍ ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.