ര​ക്ത​ദാ​ന​ത്തി​ല്‍ മാ​തൃ​ക തീ​ര്‍​ത്ത്​ കോ​ട്ട​യം

0
45

സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് കോ​ട്ട​യം ജി​ല്ല ഒ​ന്നാ​മ​ത്. കോ​ട്ട​യ​ത്ത്​ 2018-19ല്‍ 15,901 ​യൂ​നി​റ്റ് ര​ക്ത​മാ​യാ​ണ്​ ദാ​ന​മാ​യി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 90.6 ശ​ത​മാ​നം ര​ക്ത​വും സ്വ​മേ​ധ​യാ ന​ല്‍​കി​യ​താ​ണെ​ന്നാ​ണ്​​ ക​ണ​ക്ക്. ആ​കെ 4,23,476 യൂ​നി​റ്റ് ര​ക്ത​മാ​ണ്​ സം​സ്ഥാ​ന​ത്തെ വി​വി​ധ ബ്ല​ഡ്​ ബാ​ങ്കു​ക​ളി​ല്‍ ല​ഭി​ച്ച​ത്. ഇ​തി​ല്‍ 74.5 ശ​ത​മാ​ന​വും സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ലൂ​ടെ​യാ​ണ്​ സ​മാ​ഹ​രി​ച്ച​തെ​ന്നും​ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​നം പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​ണ്. 89.16 ശ​ത​മാ​നം ര​ക്ത​മാ​ണ് ജി​ല്ല​യി​ലെ ബ്ല​ഡ്​ ബാ​ങ്കു​ക​ളി​ലെ​ത്തി​യ​ത്. ഏ​റ്റ​വും കു​റ​വ് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് (60.22, 60.72). ആ​ല​പ്പു​ഴ- 75.15, എ​റ​ണാ​കു​ളം- 75.09, ഇ​ടു​ക്കി- 84.92, ക​ണ്ണൂ​ര്‍- 83.36, കാ​സ​ര്‍കോ​ട്​ -77.22, കോ​ഴി​ക്കോ​ട്- 76.19, മ​ല​പ്പു​റം- 81.37, പ​ത്ത​നം​തി​ട്ട- 69.85, തൃ​ശൂ​ര്‍ -79.45, വ​യ​നാ​ട് -82.06 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ്​ ജി​ല്ല​ക​ളി​ല്‍ ശേ​ഖ​രി​ച്ച ര​ക്ത​ത്തി​​െന്‍റ അ​ള​വ്.

അ​തേ​മ​സ​യം, കേ​ര​ള​ത്തി​ല്‍ പ്ര​തി​വ​ര്‍​ഷം മൂ​ന്നു​ല​ക്ഷം ലി​റ്റ​ര്‍ ര​ക്തം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​​െന്‍റ ക​ണ​ക്ക്. നി​ല​വി​ല്‍ 74 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. ഇ​ത്​ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലാ​ണ്​ അ​ധി​കൃ​ത​ര്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ ര​ക്ത​ദാ​നം ചെ​യ്യു​ന്ന​ത് പു​രു​ഷ​ന്മാ​രാ​ണെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​​െന്‍റ ക​ണ​ക്ക്. 4,07,923 പു​രു​ഷ​ന്മാ​ര്‍ സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.