ബാലഭാസ്കറിന്‍റെ മരണം: ക്രൈംബ്രാഞ്ച് ഇന്ന് തൃശൂരിൽ തെളിവെടുക്കും

0
44

ബാലഭാസ്കറിന്‍റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇന്ന് തൃശൂരിൽ തെളിവെടുക്കും. ഡ്രൈവർ അർജുനിൽ നിന്ന് ഇന്ന് മൊഴിയെടുത്തേക്കും. വടക്കുംനാഥ ക്ഷേത്രത്തിൽ നിന്ന് തലസ്ഥാനത്തേക്ക് മടങ്ങുന്ന വഴിയാണ് ബാലഭാസ്കറിന് അപകടമുണ്ടായത്.

ക്ഷേത്രത്തിൽ ബാലഭാസ്കറും കുടുംബവും പൂജ നടത്തിയ വിവരങ്ങൾ, താമസിച്ച ഹോട്ടൽ, പുറപ്പെട്ട സമയം എന്നിവയുടെ രേഖകളാകും ആദ്യം പരിശോധിക്കുക. ഇതിന് ശേഷമാണ് അപകട സമയത്ത് വാഹനത്തിലുണ്ടായ ഡ്രൈവർ അർജുനിൽ നിന്ന് മൊഴിയെടുക്കുക.

അപകത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടയിലാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് പേർ ദൂരൂഹ സാഹചര്യത്തിൽ കടന്ന് കളയുന്നത് കണ്ടുവെന്ന വാദവുമായി കലാഭവൻ സോബി രംഗത്തെത്തിയത്. തുട‍ർന്ന് കൂടുതൽ ആരോപണ പ്രത്യാരോപണങ്ങളുമായി ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും രംഗത്തെത്തി.

കലാഭവൻ സോബിയുടേയും ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയും മൊഴി ക്രൈബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളിൽ എടുത്തിരുന്നു. സ്വര്‍ണ്ണകടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ്തമ്പി ബാലഭാ്സകറിന്‍റെ സ്റ്റാഫായിരുന്നില്ല. പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിന് പ്രതിഫലം നല്‍കിയിരുന്നു. ആരുമായും വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നതായി അറിവില്ലെന്നും ലക്ഷ്മി മൊഴി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.