വിസ കിട്ടാൻ ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകണം!!

0
42

പുതുതായി യു.എസ് വിസക്ക് അപേക്ഷിക്കണമെങ്കിൽ അഞ്ച് വർഷത്തെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും നൽകണം. വിസ മാനദണ്ഡങ്ങൾ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി യു. എസ് പുറത്തിറത്തിറക്കുന്ന നിയമങ്ങളിലൊന്നാണിത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച ഇ-മെയിൽ അഡ്രസുകളും ഫോൺ നമ്പറുകളും ഇനി മുതല്‍ വിസ അപേക്ഷയോടൊപ്പം നൽകണം.

2018 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച് ആദ്യ നിര്‍ദേശങ്ങള്‍ ട്രംപ് ഭരണകൂടം പുറത്തിറക്കിയത്. ജോലിയാവശ്യത്തിനും പഠനാവശ്യത്തിനും അമേരിക്കയിലേക്ക് പോകുന്നവര്‍ക്ക് പുതിയ നിയമം ബാധകമാകും. എന്നാല്‍ ചില നയതന്ത്ര ഉദ്യേഗസ്ഥര്‍ക്ക് നിയമത്തില്‍ ഇളവ് ലഭിക്കും.

അപേക്ഷയോടൊപ്പം സമൂഹ മാധ്യമ വിവരങ്ങൾ തെറ്റായി നൽകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കത്തിനെതിരെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ രംഗത്ത് വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.