പതിനേഴാമത് ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന്

0
23

പതിനേഴാമത് ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ആദ്യ രണ്ട് ദിവസവും തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. മധ്യപ്രദേശില്‍ നിന്നുള്ള എം.പി വിരേന്ദ്രകുമാറാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേം സ്പീക്കറാകുക.

എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസവും നടക്കുന്നത്. മുതിര്‍ന്ന എം.പിയായ മധ്യപ്രദേശില്‍ നിന്നുള്ള വീരേന്ദ്രകുമാര്‍ പ്രോടേം സ്പീക്കറാകുന്നതോടൊപ്പം മറ്റ് മുതിര്‍ന്ന എം.പിമാരുടെ ഒരു പാനലിനെയും ഈ സ്ഥാനത്തേക്ക് ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള സഹായത്തിനായി നിയമിക്കും. മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള പാനലിനെയാണ് ഈ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാവിലെ വീരേന്ദ്രകുമാറിനെ പ്രോംടേം സ്പീക്കറായി നിയമിക്കും . വ്യാഴാഴ്ചയാണ് രാഷ്ട്രപതി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ മാസം അഞ്ചിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മുത്തലാഖ് ബില്‍, കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക സംവരണബില്‍, ആധാര്‍ അടക്കമുള്ള ഭേദഗതി ബില്‍ എന്നിവയും ഈ സമ്മേളനത്തില്‍ പാര്‍ലമന്റില്‍ എത്തുന്നുണ്ട്. പതിനേഴാമത് ലോക്സഭയുടെ സ്പീക്കാറായി ആരെയാണ് ബി.ജെ.പി നിയോഗിക്കുകയെന്ന വലിയ ആകാംഷ നിറഞ്ഞ് നില്‍ക്കുമ്പോള്‍ മനേക ഗാന്ധി അടക്കമുള്ള പലരുടെയും പേരുകള്‍ ആ സ്ഥാനത്ത് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അതേസമയം പാര്‍ലമെന്റ് ഇന്ന് ആരംഭിക്കുമ്പോഴും ലോകസഭാ കക്ഷി നേതാവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.