‘യു​പി​എ സ​ര്‍​ക്കാ​രും മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി, ആ ​പേ​രി​ല്‍ വോ​ട്ട് ചോ​ദി​ച്ചി​ല്ല’

0
55

പു​റ​ത്തു​നി​ന്നു​ള്ള ഭീ​ഷ​ണി​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കാ​ന്‍ സൈ​ന്യ​ത്തി​ന് യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തും അ​ധി​കാ​രം ന​ല്‍​കി​യി​രു​ന്നെ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ്. ത​ന്‍റെ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ര​വ​ധി ത​വ​ണ മി​ന്ന​ലാ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നെ​ന്നും ഇ​പ്പോ​ള്‍ ബി​ജെ​പി ചെ​യ്യു​ന്ന ത​ര​ത്തി​ല്‍, വോ​ട്ടി​നാ​യി സൈ​ന്യ​ത്തെ ഉ​പ​യോ​ഗി​ച്ച്‌ പ്ര​ചാ​ര​ണം ന​ട​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്നും മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യി​ല്‍ ഒ​ത്തു​തീ​ര്‍​പ്പി​നി​ല്ല. രാ​ജ്യ​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ദേ​ശീ​യ​പാ​ത​യി​ലെ പു​ല്‍​വാ​മ​യി​ല്‍ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ സി​ആ​ര്‍​പി​എ​ഫി​ന്‍റെ 40 ധീ​ര​ജ​വാ​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​ത് രാ​ജ്യ​സു​ര​ക്ഷ​യു​ടെ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ​യും പ​രാ​ജ​യ​മാ​ണ്. അ​തു​വ​രെ സി​ആ​ര്‍​പി​എ​ഫും ബി​എ​സ്‌എ​ഫും സൈ​നി​ക​ര്‍​ക്ക് വി​മാ​ന​യാ​ത്ര ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു- മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി പാം​പോ​ര്‍, ഉ​റി, പ​ത്താ​ന്‍​കോ​ട്ട്, ഗു​ര്‍​ദാ​സ്പു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും അ​മ​ര്‍​നാ​ഥ് യാ​ത്ര​യ്ക്കു നേ​രെ പോ​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ത്താ​ന്‍​കോ​ട്ട് വ്യോ​മ​താ​വ​ള​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഐ​എ​സ്‌ഐ​യെ ക്ഷ​ണി​ച്ച മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി ഭീ​ക​ര മ​ണ്ട​ത്ത​ര​മാ​യി​രു​ന്നു. ഇ​ത് സൈ​ന്യ​ത്തി​ന്‍റെ മാ​ന്യ​ത​യ്ക്കു ക്ഷ​ത​മേ​ല്‍​പ്പി​ച്ചെ​ന്നും മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ​റ​ഞ്ഞു.

ഭീ​ഷ​ണി​ക​ളോ​ടു പ്ര​തി​ക​രി​ക്കാ​ന്‍ സൈ​ന്യ​ത്തി​ന് എ​ന്നും സ്വാ​ത​ന്ത്ര്യം ന​ല്‍​കി​യി​രു​ന്നു. യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ ഒ​ന്നി​ലേ​റെ ത​വ​ണ മി​ന്ന​ലാ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്തി. സൈ​നി​ക ന​ട​പ​ടി​ക​ള്‍ കോ​ണ്‍​ഗ്ര​സി​നെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം രാ​ജ്യ​വി​രു​ദ്ധ ശ​ക്തി​ക​ള്‍​ശ​ക്കു മ​റു​പ​ടി ന​ല്‍​കു​ന്ന​തി​നു​ള്ള​താ​ണ്. വോ​ട്ട് തേ​ടു​ന്ന​തി​നു​ള്ള​ത​ല്ല. 70 വ​ര്‍​ഷ​ത്തി​നി​ടെ ഒ​രു സ​ര്‍​ക്കാ​രി​നും സൈ​ന്യ​ത്തി​ന്‍റെ പി​ന്നി​ല്‍ ഒ​ളി​ക്കേ​ണ്ട വ​ന്നി​ട്ടി​ല്ല. സൈ​ന്യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​ക​രി​ക്കു​ന്ന അ​ത്ത​രം ന​ട​പ​ടി​ക​ള്‍ നാ​ണ​ക്കേ​ടാ​ണെ​ന്നും മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ​രി​ഹ​സി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.