ഇന്ത്യയുടെ വിഭജന നായകന്‍; പ്രകീര്‍ത്തിച്ച അതേ പേന മോദിയ്‌ക്കെതിരെ തിരിയുമ്പോള്‍

0
113

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​ഭ​ജ​ന നാ​യ​ക​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ മാ​സി​ക​യാ​യ ടൈം ​മാ​ഗ​സി​ൻ. ഇ​ന്ത്യാ​സ് ഡി​വൈ​ഡ​ർ ഇ​ൻ ചീ​ഫ് (‘India’s divider in chief’ ) എ​ന്നാ​ണ് മാ​ഗ​സി​ൻ മോ​ദി​യെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മേ​യ് 20ലെ ​ഏ​ഷ്യ​ൻ എ​ഡി​ഷ​നി​ലാ​ണ് വി​വാ​ദ​മാ​യ ലേ​ഖ​നം വ​ന്നി​രി​ക്കു​ന്ന​ത്. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം കൂ​ടി മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യം സഹി​ക്കു​മോ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ലേ​ഖ​നം എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

മ​തേ​ത​ര​ത്വ​മെ​ന്ന ആ​‍ശയം മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ല്‌ നെ​ഹ്റു​വി​ന്‍റെ കാ​ല​ത്തും മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തേ​തു​മാ​യി ലേ​ഖ​ന​ത്തി​ൽ താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. മോ​ദി സ​ർ​ക്കാ​രി​ന്‍റെ സ​മ​യ​ത്ത് മ​തേ​ത​ര​ത്വ​മെ​ന്ന ആ​ശ​യം ഞെ​രു​ക്ക​പ്പെ​ടു​ന്ന​താ​യും ലേ​ഖ​ന​ത്തി​ലൂ​ടെ ആ​ദി​ഷ് ത​പ്സീ​ർ പ​റ​യു​ന്നു. മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം രാ​ജ്യ​ത്തി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ൾ, ന്യൂ​ന​പ​ക്ഷ​ങ്ങ​ളും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം അ​പ​ക​ട​ത്തി​ലാ​ണ്.

2014ന ു ശേഷം സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ളായ മ​തേ​ത​ര​ത്വം, സ്വാ​ത​ന്ത്ര്യം, മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം എ​ന്നി​വ​യെ ചി​ല​ർ ഗു​ഢാ​ലോ​ച​ന​യു​ടെ ക​ണ്ണു​ക​ളി​ലൂ​ടെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​ത്. 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ സ​മ​യ​ത്ത് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മോ​ദി ക​ലാ​പ​കാ​രി​ക​ളു​ടെ സു​ഹൃ​ത്താ​യി​രു​ന്നു​വെ​ന്നും ലേ​ഖനം ചൂ​ണ്ടിക്കാണി​ക്കു​ന്നു.

2013-2014 കാ​ല​ഘ​ട്ട​ത്തി​ൽ ദേ​ശീ​യ രാ​ഷ്ട്രീ​യ രം​ഗ​ത്തെ​ത്തി​യ മോ​ദി 2014, 2015, 2017 വ​ർ​ഷ​ങ്ങ​ളി​ലാ​യി മൂ​ന്ന് ത​വ​ണ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. അ​താ​യ​ത് ഓ​രോ ത​വ​ണ മാ​ഗ​സി​ന്‍റെ എ​ഡി​റ്റോ​റി​യ​ൽ വീ​ക്ഷ​ണം മാ​റി​യ​പ്പോ​ൾ പോ​ലും മോ​ദി ഇ​ടം നേ​ടി​യി​രു​ന്നു.

2014ലാ​ണ് മോ​ദി ആ​ദ്യ​മാ​യി ടൈം ​മാ​ഗ​സി​നി​ലെ ഫീ​ച്ച​റി​ൽ ഇ​ടം പി​ടി​ക്കു​ന്ന​ത്. പെ​ട്ടെ​ന്നു​ള്ള ന​ട​പ​ടി​ക​ളും സ്വ​കാ​ര്യ​മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളും മി​ക​ച്ച ഭ​ര​ണ​വും കാ​ഴ്ച വെ​ക്കു​ന്ന​യാ​ളാ​ണ് മോ​ദി​യെ​ന്ന് ടൈം ​മാ​ഗ​സി​ൻ വി​ല​യി​രു​ത്തി. 2015 ൽ, ​ലോ​ക നേ​താ​വാ​യി ഭാ​വി​യി​ൽ മോ​ദി എ​ത്ര​മാ​ത്രം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ പാ​ശ്ചാ​ത്യ​ലോ​കം എ​ങ്ങ​നെ കാ​ണു​ന്നു​വെ​ന്നാ​യി​രു​ന്നു ടൈം​മി​ന്‍റെ ഫീ​ച്ച​ർ.പിന്നീട് 3 വര്‍ഷങ്ങള്‍ക്ക് ശേഷം 2017ൽ ​എ​ഴു​ത്തു​കാ​ര​നും മോ​ദി​യു​ടെ പ്ര​ധാ​ന വി​മ​ർ​ശ​ക​നു​മാ​യ പ​ങ്ക​ജ് മി​ശ്ര എ​ഴു​തി. “2014 മേ​യ് മാ​സ​ത്തി​ൽ അ​താ​യ​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി ഡോ​ണാ​ൾ​ഡ് ട്രം​പ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​മാ​യ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ന​രേ​ന്ദ്ര മോ​ദി.

ഏ​താ​ണ്ട് മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം, ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക, രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ളും സാം​സ്കാ​രി​ക മേ​ധാ​വി​ത്വ​വും അ​പ്ര​സ​ക്ത​മാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹി​ന്ദു ദേ​ശീ​യ വാ​ദി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യെ ത​ക​ർ​ക്കു​ക​യും ദ​രി​ദ്ര​രാ​യ മു​സ്ലീ​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തോ​ടെ മോ​ദി​യു​ടെ പ്ര​ഭാ​വം ന​ഷ്ട​പ്പെ​ട്ടു.’ ആ ​വ​ർ​ഷ​മാ​ണ് ടൈം ​മാ​ഗ​സി​നി​ൽ മോ​ദി അ​വ​സാ​ന​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഇപ്പോള്‍ രാജ്യം പൊതു തെരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പിലേക്ക് കടക്കുമ്പോഴാണ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന മാഗസിന്‍ പതിപ്പ് പുറത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.

ആഗോളതലത്തില്‍ മോദിക്ക് പ്രസക്തി നഷ്ടമാകുന്നുവെന്നാണ് ടൈം മുഖചിത്രം കാണിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഭരണം കൊണ്ട് രാജ്യത്തെ വിഭജന നായകന്‍ എന്ന വിശേഷണമാണ് ആഗോളതലത്തില്‍ മോദി സമ്പാദിച്ചതെന്ന് വിമര്‍ശകര്‍ക്ക് ചൂണ്ടികാണിക്കാന്‍ സഹായകമാകുന്നതാണ് ടൈം മാഗസിന്‍ മുഖചിത്രവും വിശകലനവും. ആതിഷ് തസീര്‍ ആണ് അഞ്ച് വര്‍ഷത്തെ മോദി ഭരണത്തെ വിലയിരുത്തിയിരിക്കുന്നത്.  ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഭരണകാലത്തെ മതേതരത്വവുമായി താരതമ്യം ചെയ്താല്‍ മോദി കാലത്ത് സാമൂഹ്യ സമ്മര്‍ദ്ദത്തിലേക്ക് രാജ്യം  മാറിയെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നതിന് ഭരണകൂടത്തിന്‍റെ പിന്തുണയുണ്ടെന്ന വിമര്‍ശനവും ലേഖനം മുന്നോട്ട് വയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.