ശാന്തിവനത്തിലെ കാവുകള്‍ക്ക് ആര് കാവല്‍ നില്‍ക്കും!!

0
40

പ്രകൃതി ഒരു സമ്പത്താണ്… നാമ്മെല്ലാം വായിച്ചും കേട്ടതുമാണ് ഇത്. തലമുറകളായി പകര്‍ന്ന് വരുന്ന സംസ്‌കാരം. പ്രക്ൃതിയോട് ഇണങ്ങി ജീവിച്ച ഒരു പിന്‍തലമുറയും നമ്മുക്കുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ലോകം മുഴുവന്‍ മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയത്. വെട്ടവും സൗകര്യങ്ങളും വര്‍ദ്ധിച്ചു. എല്ലാം നല്ലതുതന്നെ. വികസനങ്ങളെല്ലാം നമ്മുടെ ജീവിത സാഹചര്യത്തെ മെച്ചപ്പെട്ടതാക്കി എന്ന വാദവും അംഗീകരിക്കുന്നു. എന്നാല്‍ ഇന്ന് വികസനങ്ങള്‍ക്കൊപ്പം നമ്മുക്ക് നമ്മുടെ ജലസമ്പത്ത്, പ്രകൃതി സമ്പത്തിനെ സംരക്ഷിക്കാന്‍ കഴിയാതെ പോയി. ഇന്ന് വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് പല വികസിത രാജ്യങ്ങളും. മിക്ക സ്ഥലങ്ങളിലും വനം നിര്‍മ്മിക്കുന്നു.എന്നാല്‍ മലയാളികള്‍ ഇന്നും എന്തൊക്കെ വെ
ട്ടി നിരത്തി റോഡും വൈദ്യുതി ലൈനും നിര്‍മ്മിക്കാമെന്ന ചിന്തയിലാണ്.പ്രളയം പോലും നമ്മെ ഒന്നും പഠിപ്പിച്ചില്ല.എറണാകുളത്തെ ശാന്തിവനം വൈദ്യുതിലൈനിനായി വെട്ടി നിരത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
ശാന്തിവനത്തിലെ കെ.എസ്.ഇ.ബിയുടെ ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി എം.എം മണി. വ്യക്തമാക്കി കഴിഞ്ഞു.
സമരക്കാരുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബദല്‍ പദ്ധതി പഠിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

അതേസമയം ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കെ.എസ്.ഇ.ബി അനുകൂല വിധി നേടിയെടുത്തതെന്നാണ് ശാന്തിവന സംരക്ഷണസമിതി ആരോപിക്കുന്നത്. ശാന്തി വനം സംരക്ഷിണമെന്നാവശ്യപ്പെട്ട് സ്ഥലമുടമ മീന മേനോന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.

കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വ്യാജരേഖകള്‍ ഹാജരാക്കിയാണ് കെ.എസ്.ഇ.ബി ശാന്തിവനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂലവിധി നേടിയെടുത്തതെന്നാണ് സംരക്ഷണ സമിതിയുടെ ആരോപണം. ടവറിന് ആവശ്യമായ കുഴിമാത്രം എടുത്ത സമയത്ത് വൈദ്യുതി ലൈന്‍ വലിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായി എന്ന് കെ.എസ്.ഇ.ബി കോടതിയെ ധരിപ്പിച്ചു. തെറ്റായ റൂട്ട് മാപ്പ് ഹാജരാക്കി, കാവുകള്‍ നശിക്കാതിരിക്കാനാണ് നിലവിലെ മാതൃകയില്‍ ലൈന്‍ വലിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചു. 11 ലക്ഷത്തോളം രൂപ ടവര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ശാന്തിവനത്തില്‍ ചെലവാക്കിയെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സംരക്ഷണസമിതി ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.