മക്കള്‍ രാഷ്ട്രീയം കളിച്ചു; മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം

0
22

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നേതാക്കള്‍ പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പി ചിദംബരവും മക്കള്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന് നിര്‍ബന്ധിച്ചു.

നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍‌ത്തക സമിതിയിലാണ് രാഹുല്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് .

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം പാര്‍ട്ടി അധ്യക്ഷനെ ചുതമലപ്പെടുത്തിയിരുന്നു. നേരത്തെ യോഗത്തില്‍ രാഹുല്‍ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രവര്‍ത്തക സമിതി തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.