പി.വി.എസ് മെമ്മോറിയല്‍ ആശുപത്രി അടച്ചുപൂട്ടരുത് ; ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍

0
59

മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മൂലം പ്രതിസന്ധിയിലായ എറണാകുളം കലൂരിലെ പി.വി.സ്വാമി മെമ്മോറിയല്‍ ആശുപത്രി അടച്ചുപൂ
ട്ടുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷനും, യുണൈറ്റഡ് നേഴ്സസ് അസ്സോസിയേഷനും ആവശ്യപ്പെട്ടു. ആശുപത്രി അടച്ചുപൂട്ടലിനെതിരെ പി.വി.എസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഐ.എം.എ കൊച്ചി ശാഖ പ്രസിഡന്റ് ഡോ.എം.ഐ.ജുനൈദ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. 20-25 വര്‍ഷത്തിലധികമായി ആശുപത്രിയില്‍ ജോലി നോക്കിവരുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള 500-ല്‍ പരം ജീവനക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന പരിരക്ഷ ലഭ്യമാക്കുന്നതിന് ഐ.എം.എ പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ഡോ.ഹനീഷ് മീരാസ പറഞ്ഞു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഒരുവര്‍ഷത്തിലേറെയായി ശമ്പളം ലഭിച്ചിട്ട്. ശമ്പളവും, കുടിശികയും മാര്‍ച്ച് 31-നകം കൊടുത്തു തീര്‍ക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പി.വി. മിനി ജില്ലാകളക്ടര്‍ക്ക് രേഖാമൂലം നല്‍കിയ ഉറപ്പും നാളിതുവരെ പാലിച്ചിട്ടില്ലെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ മാത്യു ഫിലിപ്പ് പറഞ്ഞു. ഇന്നലെ മുതല്‍ ഔട്ട് പേഷ്യന്റ് വിഭാഗവും, ഐ.സി.സി.യു, സി.സി.യു മറ്റ് അനുബന്ധ യൂണിറ്റുകളും യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയെന്നും മാത്യു ഫിലിപ്പ് പറഞ്ഞു. കൊച്ചി ഐ.എം.എ മുന്‍പ്രസിഡന്റുമാരായ ഡോ. വര്‍ഗീസ് ചെറിയാന്‍, ഡോ. എബ്രാഹം വര്‍ഗീസ്, ഡോ. കുര്യയ്പ്പ്, യു.എന്‍.എ വൈസ് പ്രസിഡന്റ് ഹരീഷ്, പി.വി.എസ് യൂണിറ്റ് പ്രസിഡന്റ് ഫെലിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അതേസമയം ആശുപത്രി അടച്ചുപൂട്ടലിനെതിരെയും, ശമ്പളത്തിനും, തൊഴില്‍ സംരക്ഷണത്തിനുമായി ഇന്ന് രാവിലെ 8ന് ഐ.എം.എയുടെയും, യുണൈറ്റഡ് നേഴ്സസ് അസ്സോസിയേഷന്റെയും നേത്യത്വത്തില്‍ ആശുപത്രയിലെ ജീവനക്കാര്‍ ആശുപത്രിക്കുചുറ്റും മനുഷ്യചങ്ങല തീര്‍ത്തു.
പ്രമുഖ വ്യവസായ ഗ്രൂപ്പായ കെ.ടി.സിയുടെ കീഴിലുള്ളതാണ് എറണാകുളം കലൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന പി.വി.സ്വാമി മെമ്മോറിയല്‍ ആശുപത്രി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.