പരാജയം ‘കരണത്തടിച്ച പോലായി’!!

0
55

ലോകസഭാ തെരഞ്ഞെടുപ്പിൽ തനിക്കേറ്റ പരാജയം  തൻറെ  ‘കരണത്തടിച്ച പോലായി’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ട് പ്രസിദ്ധ സിനിമാ നടൻ പ്രകാശ് രാജ്. ഇനിയും അപമാനങ്ങളും പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും ഒക്കെ താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും, ഒന്നൊന്നായി പോന്നോട്ടെ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എന്ന മട്ടിലാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.  പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നാണ് അദ്ദേഹം തന്റെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാക്കി നിലനിർത്തുന്നതിനായുള്ള തന്റെ പോരാട്ടങ്ങൾ ഈ ഒരു തോൽവിയോടെ അവസാനിക്കുന്നില്ല എന്നും പോരാട്ടങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട സഹായസഹകരണങ്ങൾ നൽകിയ സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും അദ്ദേഹം നന്ദിപൂർവം തന്റെ ട്വീറ്റിൽ സ്മരിച്ചു. ജയ് ഹിന്ദ് എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് തന്റെ ട്വീറ്റ് അദ്ദേഹം ഉപസംഹരിച്ചത്.

മോദിയുടെയും ബിജെപി അടക്കമുള്ള വലതുപക്ഷ സംഘടനകളുടെയും തീവ്ര ഹിന്ദു സ്വഭാവത്തോട് കടുത്ത വിരോധം കാത്തുസൂക്ഷിക്കുന്ന പ്രകാശ് രാജ് നേരത്തെ താൻ തോൽക്കും എന്ന് ഏതാണ്ടുറപ്പായതോടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും കുപിതനായി ഇറങ്ങിപ്പോയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.