പോസ്റ്റല്‍ വോട്ട് വിവാദം: പൊലീസുകാര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടാകും!!

0
29

പോലീസിലെ പോസ്റ്റല്‍വോട്ട് വിവാദത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നല്‍കിയ നിര്‍ദേശത്തിന്‍മേല്‍ ഇന്ന് വൈകിട്ടോട്ടെ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് ഓ‌ഫീസര്‍ ടീക്കാറാം മീണയുടെ നിര്‍ദേശപ്രകാരമാണ് നടപടി. സമഗ്ര അന്വേഷണത്തിനായി ടീക്കാറാം മീണ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തട്ടിപ്പില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ടീക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിശദമായ അന്വേഷണം നടത്തി 15നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. വിഷയത്തില്‍ പൊലീസ് അസോസിയേഷന്റെ ഇടപെടല്‍ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് മേയ് 15നകം നല്‍കാനാണ് ടിക്കാറാം മീണയുടെ നിര്‍ദേശം.പൊലീസ് അസോസിയേഷന്റെ പങ്കിന്റെ വിശദാംശങ്ങളാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നല്‍കിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പോസ്റ്റല്‍ ബാലറ്റ് വിതരണം സംബന്ധിച്ച്‌ ഡി.ജി.പി നല്‍കിയ സര്‍ക്കുലറിലെ നിര്‍ദേശം പാലിക്കുന്നതില്‍ പൊലീസിന്റെ ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച്‌ പരാമര്‍ശം നടത്തിയ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവണ്‍മെന്റ് സര്‍വന്റ്‌സ് കോണ്ടക്‌ട് റൂള്‍സ് പ്രകാരവും നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.