ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ സരിതയുടെ ലൈംഗീക പീഡന പരാതി സുപ്രീം കോടതി തള്ളി

0
20

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം സമയ ബന്ധിതം ആയി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സരിതയുടെ ഹര്‍ജി ഉത്തമവിശ്വാസത്തോടെയുള്ളതല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. 2012 ലെ സംഭവത്തില്‍ എന്ത് കൊണ്ടാണ് കേസ് നല്‍കാന്‍ അഞ്ച് വര്‍ഷം വൈകിയതെന്ന് കോടതി ആരാഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നതുകൊണ്ട് ആരും നടപടിയെടുക്കില്ല എന്ന് ആശങ്കപ്പെട്ടിരുന്നു എന്ന സരിതയുടെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. സരിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.