മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച?

0
27

രാജ്യം വിധിയെഴുതി.ഇത്തവണയും മോദി മതിയെന്ന്.കേവലഭൂരിപക്ഷം ഒറ്റയ്ക്ക് നേടി ബിജെപി വീണ്ടും അധികാരത്തിലേക്കെത്തുകയാണ്.
ആറാഴ്ച നീണ്ട, ആവേശം കൊടികയറിയ പോരാട്ടത്തിനൊടുവിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുന്നത്. 543 സീറ്റുകളില്‍ 542 എണ്ണത്തിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. കേവലഭൂരിപക്ഷമുറപ്പിക്കാന്‍ ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ ഇതില്‍ 272 സീറ്റുകള്‍ വേണം. 2014-ല്‍ 282 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് കേവലഭൂുരിപക്ഷം നേടിയാണ് മോദി അധികാരത്തിലേറിയത്. അതേ, വിജയത്തിളക്കം, സീറ്റുകളുടെ എണ്ണം കൂട്ടി മോദി ആവര്‍ത്തിച്ചിരിക്കുന്നു.
ഇന്ന് വൈകിട്ട് ദില്ലിയില്‍ ചേരുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇനിയെന്തൊക്കെ നടപടികള്‍ വേണമെന്ന കാര്യങ്ങള്‍ ചര്‍ച്ചയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ചരയോടെ ബിജെപി ആസ്ഥാനത്തെത്തും. വൈകിട്ട് ആറ് മണിയോടെ മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് 25-ന് ദില്ലിയിലെത്താന്‍ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്. അതായത് പിറ്റേന്നാകും സത്യപ്രതിജ്ഞാ ചടങ്ങുകളെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം, വാരാണസിയില്‍ സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.