മോദിക്കിത് നല്ല കാലം!!

0
58

ജാതക പ്രകാരം ഇനി വരാനുള്ള വര്‍ഷങ്ങള്‍ നരേന്ദ്ര മോദിക്ക് നല്ല സമയവും വന്‍ വിജയമായിരിക്കുമെന്ന് ഇന്ത്യയിലെ അതി പ്രഗത്ഭരായ ഒട്ടനവധി ജോതിഷന്മാര്‍ ഒരേപോലെ വിലയിരുത്തുന്നു. ജന്മഭുമിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1950 സെപ്റ്റംബര്‍ 17 ഞായറാഴ്ച് രാവിലെ 11 മണിക്ക് അനിഴം നക്ഷത്രത്തില്‍ ജനിച്ച മോദിക്ക് 2019 ഏപ്രില്‍ മുതല്‍ എട്ടാമത്തെ ദശയായ രാഹു ദശ ആരംഭിക്കും. മീനം രാശിയില്‍ അഞ്ചില്‍ നില്‍ക്കുന്ന കോദണ്ഡരാഹു ചക്രവര്‍ത്തി യോഗം തന്നേ ആകുന്നു.

കോടിക്കണക്കിന് ഗ്രാമീണ ജനങ്ങളുടെ ഇഷ്ട നായകനും ശത്രുക്കള്‍ക്കു ഭയവും ഭാവിയില്‍ ഗുണം പ്രതീക്ഷിച്ചും ഇറങ്ങി പുറപ്പെടുന്ന സകല കാര്യങ്ങള്‍ക്കും വിജയവും രാഷ്ട്രത്തിനു യശസും സല്‍കീര്‍ത്തിയും കൊടുക്കുന്ന ഈ ദശ 18 വര്‍ഷം നീണ്ടു നില്കും. ഏഴര ശനിയുടെ തുടക്കത്തില്‍ ഭരണം ആരംഭിച്ച മോദിയുടെ ഏഴരശനി കാലം അടുത്ത ജനുവരിയില്‍ അവസാനിക്കും. ചാരവശാല്‍ വ്യാഴത്തിന്റെ പ്രതികൂലാവസ്ഥ സെപ്തംബറില്‍ തീരും.2024 ലും 2029 ലും വന്‍ വിജയം നേടുവാനും സാധ്യത കാണുന്നു.!!

ജാതക പ്രകാരം കുംഭത്തില്‍ നില്‍ക്കുന്ന വ്യാഴം അഷ്ടമത്തിലേക്കും 12ലേക്കും കര്‍മ്മസ്ഥാനത്തേക്കും ദൃഷ്ടി ചെയ്യുന്നതിനാലാണ് എന്തൊക്ക പ്രതിസന്ധിയും ആരോപണവും വന്നാലും അതില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ടു വരുന്നത്. അത് ആജീവനാന്തം നിലനില്‍ക്കുമെന്നുമാണ് പ്രവചനം. ചൊവ്വ ലഗ്നാധിപന്‍ ചന്ദ്ര ലഗ്നാധിപന്‍ തന്നെ ആയി 11ല്‍ നില്‍ക്കുന്നതുകൊണ്ട് ആജ്ഞാശക്തി കീഴ് ജീവനക്കാരുടെ മേല്‍ നിയന്ത്രണ ശക്തി എന്നിവ നല്‍കുന്നു.

ഈ അപൂര്‍വ ഗ്രഹനിലക്കാര്‍ മരിച്ചു കഴിഞ്ഞാലും എട്ട് തലമുറയോളം അവരുടെ സല്‍കീര്‍ത്തി നില നില്‍ക്കും. ഏത് മാധ്യമ പ്രവര്‍ത്തകനും ബുദ്ധി ജീവികളും എന്ത് പ്രവചനം നടത്തിയാലും 2019 ല്‍ വന്‍ വിജയതോടെ മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഇവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.