മെസി മാജിക്കില്‍ ലിവര്‍പൂളിനെ തളച്ച് ബാഴ്‌സലോണ!!

0
62

യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ ലിയോണല്‍ മെസിയുടെ മാന്ത്രിക ബൂട്ടുകള്‍ കൊണ്ട് ലിവര്‍പൂളിനെ തളച്ച് ബാഴ്‌സലോണ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയുടെ മിന്നും ജയം.  മത്സരത്തിലെ 82ാം മിനിറ്റിലെ മെസിയുടെ അമ്പരപ്പിക്കുന്ന ഫ്രീകിക്ക് ഗോളാണ് ഫുട്ബോൾ ലോകം ഇപ്പോൾ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്.മുപ്പത് വാരെ അകലെ നിന്നും മെസി എടുത്ത ഫ്രീകിക്ക് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് വളഞ്ഞിറങ്ങുകയായിരുന്നു. ലോകത്തിലെ ഏത്ഗോളിക്കും യാതൊന്നും ചെയ്യാനാവാത്ത അത്രക്ക് അളന്ന് മുറിച്ചുള്ള കിക്കായിരുന്നു അത്. മെസിയുടെ ക്ലബ് കരിയറിലെ 600ാമത്തെ
ഗോളായിരുന്നു ആ ഫ്രീകിക്ക് ഗോളെന്നത് ആരാധകർക്ക് ഇരട്ടിമധുരമാണ്. കൂടുതല്‍ സമയം ലിവര്‍പൂള്‍ പന്ത് കാല്‍ക്കല്‍ വെച്ചിട്ടും ബാഴ്‌സ അനായാസം ജയിച്ചുകയറി. ലിവര്‍പൂളിന്‍റെ തട്ടകത്തില്‍ മെയ് എട്ടിന് രണ്ടാം പാദ സെമി നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.