കൊച്ചിയിൽ കാര്‍ ആക്രമിച്ച് 25 കിലോ സ്വര്‍ണം കൊള്ളയടിച്ചു!!

0
50

കൊച്ചിയിൽ വൻ സ്വർണ കവർച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കാറില്‍ കൊണ്ടുവന്ന 25 കിലോ സ്വർണമാണ് കവർന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ആറ് കോടിയോളം വില വരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കമ്പനിയുടെ മുന്നിൽ വെച്ച് നടന്ന കവർച്ച ജീവനക്കാരുടെ അറിവില്ലാതെ നടക്കില്ലെന്നും  പൊലീസ് സംശയിക്കുന്നു. സിആർജി കമ്പനിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്വർണത്തിന്റെ സ്രോതസ്സ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.