കേരള കോണ്‍ഗ്രസ് ചെയര്‍മാന്റെ താത്കാലിക ചുമതല പി.ജെ ജോസഫിന്

0
63

തീരുമാനമാകുന്നത് വരെ പി.ജെ ജോസഫിന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്റെ ചുമതലയെന്ന് സര്‍ക്കുലര്‍. പാര്‍ട്ടി ഭരണഘടന 29 ആം വകുപ്പ് അനുസരിച്ച് വര്‍ക്കിങ് ചെയര്‍മാന് ചെയര്‍മാനാകാമെന്നാണ് ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിന്റെ സര്‍ക്കുലര്‍. സര്‍ക്കുലറിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തിനായി മാണി വിഭാഗവും ജോസഫ് വിഭാഗവും നീക്കങ്ങൾ ശക്തമാക്കിയതിനിടെയാണ് സര്‍ക്കുലര്‍ പുറത്തുവന്നത്. പാർട്ടി കമ്മിറ്റികളിലെ ഭൂരിപക്ഷം തെളിയിച്ചു ചെയർമാൻ സ്ഥാനം സ്വന്തമാക്കാനാണ് മാണി വിഭാഗം ശ്രമിക്കുന്നത്. എന്നാൽ പാർലമെൻററി പാർട്ടിയിലെ ഭൂരിപക്ഷവും യു.ഡി.എഫ് ഇടപെടലും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ കണക്കുകൂട്ടൽ.

ലോക്സഭാ സീറ്റും രാജ്യസഭ സീറ്റും കിട്ടാതിരുന്നത് ഉയർത്തിക്കാട്ടിയാണ് ചെയർമാൻ സ്ഥാനത്തിന് വേണ്ടിയുള്ള ആവശ്യം ജോസഫ് വിഭാഗം ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ തന്നെ ജോസ് കെ മാണിയെ അംഗീകരിക്കാൻ സാധിക്കാത്ത മാണി വിഭാഗത്തിലെ ചില മുതിർന്ന നേതാക്കളും ജോസഫിനൊപ്പം നിൽക്കുന്നുണ്ട്. ഇത് പാർലമെൻററി പാർട്ടി യോഗത്തിൽ ജോസഫിന് ഗുണം ചെയ്യും. യു.ഡി.എഫും ജോസഫിനൊപ്പം നിന്നാൽ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയാകും.

എന്നാൽ പാർട്ടിക്കുള്ളിലെ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് സംസ്ഥാന സമിതിയും സ്റ്റിയറിങ് കമ്മിറ്റിയുമാണെന്നാണ് മാണി വിഭാഗം പറയുന്നത്. ഈ സമിതികളിൽ മാണി വിഭാഗത്തിന് ഭൂരിപക്ഷം ഉണ്ട്. ഒഴിവുവന്ന സ്ഥാനങ്ങളിൽ ആരൊക്കെ വരണം എന്ന് ചർച്ച വരുമ്പോൾ അത് മാണി വിഭാഗത്തിന് അനുകൂലമാക്കാൻ ഇവർക്ക് സാധിക്കും. അങ്ങനെവന്നാൽ ചെയർമാൻ സ്ഥാനം ജോസ് കെ മാണിയിലേക്ക് തന്നെ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.