കര്‍’നാടകം’ പുതിയ വഴിത്തിരിവിലേയ്ക്ക്…സിദ്ധരാമയ്യ മുഖ്യനാകും??

0
70

 

കര്‍ണാടകയില്‍ വന്‍ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ജെഡിഎസുമായുള്ള സഖ്യം വിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസ്സിന്റെയും ബിജെപിയുടെയും എംഎല്‍എമാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം തുടങ്ങി. ഇവര്‍ രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് നേരിടാനാണ് നീക്കം.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനുള്ള കളമൊരുക്കുകയാണെന്നാണ് വാര്‍ത്ത. ഇങ്ങനെ സംഭവിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ രാജ്യത്തിന്റെ ശ്രദ്ധ കര്‍ണാടകത്തിലേക്ക് തിരിയുമെന്ന് തീര്‍ച്ച. ജെഡിഎസ്സുമായുള്ള സഖ്യം കോണ്‍ഗ്രസ് വിടും. ജെഡിഎസ്സിലെയും ബിജെപിയിലേയും 20 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരും. ഇവര്‍ രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നേരിടും. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാനുള്ള വഴികള്‍ ഒരുക്കുകയും ചെയ്യുമെന്നാണ് പുതിയ വിവരം.ബിജെപിയിലെ 13 എംഎല്‍എമാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന് ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഏഴ് ജെഡിഎസ് എംഎല്‍എമാരുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തി എന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. ഇതോടെ വന്‍ മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്.കെ മഹാദേവ, സുരേഷ് ഗൗഡ, നാരായണ ഗൗഡ, രവീന്ദ്ര ശ്രീകാന്തയ്യ, അവിനാശ് കുമാര്‍ തുടങ്ങിയ ജെഡിഎസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തി കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇവര്‍ക്ക് പുറമെ മറ്റു ചില എംഎല്‍എമാരുമായും ചര്‍ച്ച നടക്കുകയാണ്. എല്ലാവരും രാജിവെക്കും.13 ബിജെപി എംഎല്‍എമാരുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്ന് ഉത്തര കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ പറയുന്നു. 20 എംഎല്‍എമാരോടും രാജിവെക്കാനാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്. ശേഷം ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുകയാണ് ലക്ഷ്യം.കോണ്‍ഗ്രസിലെ എല്ലാ നേതാക്കള്‍ക്കും സിദ്ധാരമയ്യയുടെ നീക്കത്തിനോട് യോജിപ്പില്ല എന്നാണ് വിവരം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ഇതുവരെ കാത്തിരുന്നതെന്നും അവര്‍ പറയുന്നു.

കഴിഞ്ഞദിവസം സിദ്ധാരമയ്യയും ജെഡിഎസ് നേതാക്കളും കൊമ്പു കോര്‍ത്തിരുന്നു. കൂറുമാറ്റം സംബന്ധിച്ച തര്‍ക്കമാണ് വിഷയം. സിദ്ധരാമയ്യ ജെഡിഎസ്സില്‍ നിന്ന് കൂറുമാറിയതാണെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്നെ ജെഡിഎസ് പുറത്താക്കുകയാണ് ചെയ്തതെന്ന് സിദ്ധാരമയ്യ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.