കര്‍ണാടകയില്‍ ബി.ജെ.പിയുടെ അട്ടിമറി ഭീഷണി

0
31

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന ഭരണം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം. ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കിയേക്കും. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജെ.ഡി.എസിന്റെ നിയമസഭാ കക്ഷിയോഗവും ചേരുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 28 സീറ്റില്‍ 26ലും ബി.ജെ.പി വിജയിച്ചു. ഇതോടെ സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി ഭരണം പിടിക്കുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം. എട്ട് എം.എല്‍.എമാരുടെ പിന്തുണ കൂടി ലഭിച്ചാല്‍ ബി.ജെ.പിക്ക് ഭരിക്കാം. നേരത്തെയും എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദലിത് വോട്ടുകള്‍ വ്യാപകമായി ബി.ജെ.പിയിലേക്ക് ഒഴുകിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ദലിത് വിഭാഗത്തിലെ ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് ജെ.ഡി.എസ് തൃപ്തിപ്പെടുമോയെന്ന് വ്യക്തമല്ല. കേന്ദ്രനേതൃത്വവുമായി ആലോചിച്ച് സംസ്ഥാനത്തെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് ബി.ജെ.പി നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.