വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്

0
52

അവസാനഘട്ട തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ പരസ്പരം കൊമ്പുകോര്‍ത്ത് രാഷ്ട്രീയ പാര്‍‍ട്ടികള്‍. സിഖ് കൂട്ടക്കൊല പോലെ കഴിഞ്ഞത് കഴിഞ്ഞുവെന്ന മറുപടിയാണ് എല്ലാ അഴിമതിക്കേസുകളിലും കോണ്‍ഗ്രസിന് പറയാനുള്ളതെന്ന പരിഹാസവുമായി നരേന്ദ്ര മോദി രംഗത്തെത്തി.

59 മണ്ഡലങ്ങളിലാണ് ഇനി വോട്ടെടുപ്പ് നടക്കാനുള്ളത്. ഇവിടങ്ങളിലാണ് ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പ്രചാരണങ്ങള്‍ കൊഴുക്കുന്നത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ കോണ്‍ഗ്രസിനെതിരെ ഹുവാ തൊ ഹുവ പരിഹാസവുമായി മോദി രംഗത്തെത്തി. സിഖ് കൂട്ടക്കൊലയെക്കുറിച്ച് കഴിഞ്ഞത് കഴിഞ്ഞുവെന്ന് പറഞ്ഞ അതേ മറുപടിയാണ് എല്ലാ അഴിമതിക്കേസുകളുടെ കാര്യത്തിലും കോണ്‍ഗ്രസിന്‍റെ മറുപടിയെന്ന് മോദി പരിഹസിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ പ്രതിഷേധം അരങ്ങേറി. റോ‍‍ഡ്ഷോക്കിടെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.

അതിനിടെ റമദാന്‍ മാസമായതിനാല്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. മമതയെ വികൃതമാക്കി ചിത്രം വരച്ച ബി.ജെ.പി പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തതിനെതിരായ ഹരജി നാളെ പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.