ലീഡിൽ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം

0
21

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിര‍ഞ്ഞെടുപ്പു ഫലത്തിന്റെ ഏകദേശ ചിത്രം തെളിയുമ്പോൾ എൻഡിഎയ്ക്കു വ്യക്തമായ മുൻതൂക്കം.എൻഡിഎയുടെ ലീഡുനില കേവല ഭൂരിപക്ഷം പിന്നിട്ടു. 500ൽ അധികം സീറ്റുകളിലെ ഫലസൂചനകൾ വ്യക്തമാകുമ്പോൾ 300ൽ അധികം സീറ്റുകളിൽ എൻഡിഎ മുന്നിലാണ്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ എൻഡിഎ മുന്നേറ്റം ദൃശ്യം. സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും സഖ്യമായി മൽസരിച്ച ഉത്തർപ്രദേശിൽ അവർക്കു കനത്ത തിരിച്ചടിയാണു നേരിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.