കാലുകളാല്‍ എഴുതി തീര്‍ത്ത വിജയം!!

0
59

ഇരുകൈകളുമില്ലാതെ കാലുകളുപയോഗിച്ച് പരീക്ഷയെഴുതി എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി കൊയ്ത വിദ്യാര്‍ത്ഥിനി വാര്‍ത്തകള്‍ നിറയുകയണ്. മുഴുവന്‍ എ പ്ലസ് നേടിയ ദേവിക വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് . ജന്മനാ തന്നെ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകള്‍ കൊണ്ട് എഴുതാന്‍ പഠിപ്പിച്ചത്.

പഠിച്ച സ്‌കൂകൂളുകളിലെയെല്ലാം അധ്യാപകരുടെ പിന്തുണയും ഒപ്പം കഠിനാധ്വാനവും ദേവികയെ വിജയത്തിലേക്ക് നയിച്ചു. തന്റെ വൈകല്യത്തിന്റെ പേരില്‍ ഒരു സൗജന്യവും ഒരിക്കല്‍ പോലും ദേവിക വാങ്ങിയിരുന്നില്ല.

ആളെ വച്ച് പരീക്ഷയെഴുതാന്‍ അവസരം ഉണ്ടായിട്ട് പോലും അതിന് മുതിരാതെ സ്വന്തമായി തന്നെ എഴുതിയാണ് വള്ളിക്കുന്ന് സി.ബി.എച്ച്.എസിലെ ഈ മിടുക്കി ഉജ്ജ്വല വിജയം നേടിയിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷയില്‍ ദേവിക എല്ലാം എ പ്ലസ് നേടി.

ചോയിമഠത്തില്‍ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളായ ദേവിക കാലുകൊണ്ട് മനോഹരമായ ചിത്രംവരയ്ക്കാനും ദേവികയ്ക്ക് കഴിയും. സ്വപ്നചിത്ര കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ദേവിക വരച്ച ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.