സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റു മരിച്ചു

0
120

ഉത്തര്‍പ്രദേശിലെ അമേഠിയിലെ സ്ഥാനാര്‍ത്ഥിയായിരുന്ന സ്മൃതി ഇറാനിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ സുരേന്ദ്രസിങ് വെടിയേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സുരേന്ദ്ര സിങിനെ വീട്ടില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതക കാരണം വ്യക്തമായിട്ടില്ല. രാഷ്ട്രീയ വൈരാഗ്യമാവാം കാരണമെന്നാണ് അമേഠി പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ പറയുന്നത്. കേസില്‍ പോലീസ് ചിലരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. മുൻ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബി.ജെ.പി നേതാവ് മനോഹർ പരീക്കർ ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിങ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്മൃതി ഇറാനിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് സുരേന്ദ്ര സിങ് സ്ഥാനമൊഴിഞ്ഞത്. അമേഠിയില്‍ സ്മൃതി ഇറാനിക്ക് വിജയമൊരുക്കുന്നതില്‍ സുരേന്ദ്ര സിങിനും പങ്കുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെയാണ് സ്മൃതി ഇറാനി തോല്‍പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.