രണ്ടാമൂഴത്തിനൊരുങ്ങി ബിജെപി

0
29

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിര‍ഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രം വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി എന്‍ഡിഎ.എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന പ്രകടനത്തോടെ മുന്നൂറിലധികം സീറ്റുകളുമായാണ് നരേന്ദ്ര മോദി സർക്കാർ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് ഇക്കുറിയും കേവല ഭൂരിപക്ഷം ലഭിക്കുമെന്ന സൂചനകളാണ് നിലവിൽ ലഭിക്കുന്നത്. മുഴുവൻ സീറ്റുകളിലെയും ഫലസൂചനകൾ വ്യക്തമാകുമ്പോൾ 300ൽ അധികം സീറ്റുകളിൽ എൻഡിഎ മുന്നിലാണ്. ബിജെപിയുടെ മാത്രം ലീഡുനില കേവല ഭൂരിപക്ഷം പിന്നിട്ടു.കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന, അസം എന്നിവിടങ്ങളില്‍ എന്‍ഡിഎ വ്യക്തമായ ലീഡ് നേടികഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.