കമല്‍ ഹാസനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി!!

0
43

ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് പറഞ്ഞ കമല്‍ ഹാസനെതിരെ ബി.ജെ.പി രംഗത്ത്. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിച്ച കമല്‍ ഹാസനെ അറസ്റ്റ് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റചട്ടം ലംഘിക്കുന്ന പ്രസംഗം നടത്തിയതിന് കമല്‍ ഹാസനെതിരെ നടപടിയെടുക്കാനുമാണ് ബി.ജെ.പി ആവശ്യം.ഗാന്ധിയുടെ വധം വീണ്ടും ഉയര്‍ത്തി കൊണ്ടുവന്ന് ഹിന്ദു തീവ്രവാദം എന്ന് വിളിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ന്യൂനപക്ഷ വോട്ട് സ്വന്തമാക്കാനുള്ള കമല്‍ ഹാസന്റെ ശ്രമമാണിതെന്നും ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് തമിഴിസൈ സൗന്ദര്യരാജൻ ആരോപിച്ചു.

തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധ ചെയ്യുമ്പോഴായിരുന്നു കമല്‍ ഹാസന്‍ ഗോഡ്സെ ആദ്യ ഹിന്ദു തീവ്രവാദിയാണെന്ന പരാമര്‍ശം നടത്തിയത്.

‘മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായത് കൊണ്ട് പറയുന്നതല്ല, ഗാന്ധി പ്രതിമക്ക് മുമ്പിൽ വെച്ചാണ് ഞാനിത് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി പദവി ഹിന്ദുവിനാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെ ആണെന്നും കമൽ ഹാസൻ വ്യക്തമാക്കി. ‘1948ലെ ഗാന്ധിയുടെ കൊലപാതകത്തിനുള്ള ഉത്തരം തേടിയാണ് ഞാനിവിടെ വന്നിട്ടുള്ളത്’ കമല്‍ ഹാസന്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇതിനെതിരെയാണ് ബി.ജെ.പി രംഗത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.