ബാംഗ്ലൂര്‍ മലയാളീസ് സ്‌പോര്‍ട്‌സ് ക്ലബ് ക്രിക്കറ്റ് മത്സരം മെയ് 05 ന്.

0
71

മഡിവാള: ബാംഗ്ലൂരിലെ മലയാളികള്‍ ഒത്തുകൂടുന്ന മടിവാള കേന്ദ്രികരിച്ചുള്ള ഒരു പറ്റം ചെറുപ്പക്കാര്‍ ചേര്‍ന്നു തുടങ്ങിയ ക്ലബാണ് ബാംഗ്ലൂര്‍ മലയാളീസ് സ്‌പോര്‍ട്‌സ് ക്ലബ് .മാര്‍ച്ച് 24 ന് ബഹുമാനപെട്ട എംഎല്‍എ ശ്രീ രാമലിംഗ റെഡ്ഡി അവര്‍കളാണ് ക്ലബ് ഉദ്ഘാടനം ചെയ്തത്.ഈ ക്ലബ് ന്റെ ആദ്യത്തെ മത്സരം ആയ ക്രിക്കറ്റ് മത്സരം ഈ വരുന്ന മെയ് 05 ഞായറാഴ്ച മഡിവാള സെന്റ് ജോണ്‍സ് ക്വോട്ടേഴ്‌സ് ഗ്രൗണ്ടില്‍ വെച്ചു നടക്കുന്നു.160 ഓളം മലയാളി കളിക്കാരാണ് ഈ മത്സരത്തില്‍ പങ്കെടുക്കാനായി പേര് നല്‍കിയത്. പേര് നല്‍കിയതില്‍ നിന്നും 8 പേരെ ക്യാപ്റ്റന്‍മാരായി തിരഞ്ഞെടുത്തു. ഒരു ലേലം വിളിയിലൂടെ ആണ് ഓരോ മെമ്പേഴ്സിനെയും ടീമിലേക്കു എടുത്തത്.ബാംഗ്ലൂര്‍ മലയാളികളുടെ ഇടയില്‍ സ്‌പോര്‍ട്‌സ് ന്റെ ആവശ്യകത വീണ്ടും ഉണര്‍ത്തുക എന്നതാണ് ഈ ക്ലബിന്റെ മുഖ്യ അജണ്ട. കര്‍ണാടക അത്‌ലറ്റിക് കൌണ്‍സില്‍ സിഇഒ ശ്രി എല്‍വിസ് ആണ് ഈ മത്സരത്തിന്റെ മുഖ്യ അഥിതി ആയി എത്തുന്നത്.ക്ലബ് തുടങ്ങി ഒരു മാസത്തിനുള്ളില്‍ നൂറോളം പേരാണ് ക്ലബിന്റെ അംഗത്വം സ്വന്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.