അമേരിക്കയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍

0
29
Iranians burn U.S. flags during a ceremony to mark the 40th anniversary of the Islamic Revolution in Tehran, Iran February 11, 2019. Meghdad Madadi/Tasnim News Agency/via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY TPX IMAGES OF THE DAY - RC1205408EB0

അമേരിക്കയുമായി ഒരു ചര്‍ച്ചക്കും തയ്യാറല്ലെന്ന് വീണ്ടും വ്യക്തമാക്കി ഇറാന്‍. പ്രതിരോധം മാത്രമാണ് തങ്ങള്‍ക്ക് മുന്നിലുള്ളതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഇതിനിടെ ഇറാന്‍ വിഷയത്തില്‍ മൈക്ക് പോംപിയോ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി.

അമേരിക്കക്ക് മുന്നില്‍ ശിരസ് കുനിക്കില്ലെന്ന ഉറച്ച നിലപാടാണ് തങ്ങളുടേതെന്ന് റൂഹാനി പറഞ്ഞു. ചര്‍ച്ചക്ക് യോജിച്ച സാഹചര്യമല്ല ഇപ്പോഴത്തേത്. ഏത് നീക്കത്തെയും പ്രതിരോധിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപിന്റ ഭീഷണി വകവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധമുണ്ടാക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ അത് അവരുടെ അന്ത്യത്തോടെയാകും അവസാനിക്കുകയെന്ന് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു റൂഹാനിയുടേത്.

ഇതിനിടെ ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാന്‍, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ്, തുടങ്ങിയവരും ഇന്റലിജന്റസ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. പശ്ചിമേഷ്യയില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി വര്‍ധിച്ചിട്ടുണ്ടെന്നും ഇതിനെതിരായ നടപടി സ്വീകരിച്ചുവരികയാണെന്നും പാട്രിക് ഷനഹാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.