കിരീടം വീണ്ടും ഗാര്‍ഡിയോളയുടെ പിള്ളേര് കൊണ്ട്‌പോയി!!

0
41

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സിറ്റി ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുന്നു. ബ്രയിന്റണിനെതിരായ അവസാന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കിയാണ് സിറ്റി കിരീടമുയർത്തിയത്. സീസണിലുടനീളം മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. ഒരുവേള 11 പോയന്റിന് സിറ്റി പിന്നിലായിരുന്നു. എന്നാൽ പിന്നീട് ടൈറ്റിൽ സിറ്റി തിരിച്ച് പിടിക്കുകയായിരുന്നു. നിലവിൽ സിറ്റി 98 പോയന്റ് സ്വന്തമാക്കിയപ്പോൾ 97 പോയന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും ആവേശകരമായ സീസണിനാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. ക്ലോപ്പിന്റെ സലാഹും മാനേയും ഫിർമിമോയും അണിനിരക്കുന്ന ആക്രമണ നിരയും വാൻ ഡെയ്ക്ക് റോബേർഡ്സൺ അർണോൾഡ് കാക്കുന്ന പ്രതിരോധനിരയുമെല്ലാം ഇംഗ്ലീഷ് മൈതാനത്ത് പരന്ന് കളിച്ചപ്പോൾ പെപ് ഗാർഡിയോളക്ക് കഴിഞ്ഞ സീസൺ പോലെ അനായാസം കിരീടം കിട്ടില്ലെന്ന് ഉറപ്പായിരുന്നു. അഗ്വൂറോയും സ്റ്റെര്‍ലിങ്ങും ബെര്‍ണാട്ടോ സില്‍വയും കംപാനിയും അണിനിരക്കുന്ന പെപ്ഗാര്‍ഡിയോളയുടെ ടീം ഡബിള്‍ സ്ട്രോങ്ങായിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം

അവസാന മത്സരത്തിൽ ഇന്ന് ബ്രയിന്റണുമായി ജയിച്ചാൽ സിറ്റിക്ക് കിരീടം ഉറപ്പായിരുന്നു. എന്നാൽ ലിവർപൂളിന് ജയം മാത്രം പോരായിരുന്നു സിറ്റി കേവലം സമനിലയെങ്കിലും ആവണമായിരുന്നു. എന്നാൽ കളിതുടങ്ങി ആദ്യമിനിറ്റിൽ തന്നെ മാനേയിലൂടെ ലിവർപൂൾ ഗോൾ നേടി മുന്നേറിയപ്പോൾ സിറ്റിയെ ബ്രയിന്റൺ പേടിപ്പിച്ചു. 27ാം മിനറ്റിൽ ഗ്ലിന്‍ മുറായിലൂടെ സിറ്റിയുടെ വലകുലുങ്ങി. എന്നാൽ ആ
ഗോളിന് കേവലം ഒരൊറ്റ മിനിറ്റ് മാത്രമായിരുന്നു ആയുസ്. 28ാം മിനിറ്റിൽ തന്നെ സുന്ദരമായ മുന്നേറ്റത്തിനൊടുവിൽ അഗ്വൂറോയിലൂടെ സിറ്റി തിരിച്ചടിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം

പിന്നീടും മൈതാനത്ത് വ്യക്തമായ മോധാവിത്വം സിറ്റിക്ക് തന്നെയായിരുന്നു. 38ാം മിനിറ്റിൽ സിറ്റിയുടെ കോർണർ ലപോർട്ടോ സുന്ദരമായി ഗോൾപോസ്റ്റിലേക്കിറക്കി മത്സരം 2-1ന് കൈപ്പിടിയിലാക്കി. രണ്ടാം പകുതുയിലും സുന്ദരമായി കളിച്ച സിറ്റി 63ാം മിനിറ്റിൽ മെഹ്റസിലൂടെയും 72ാം മിനിറ്റിൽ ഗുണ്ടോഗനിലൂടെയും ബ്രയിന്റണിന്റെ വലകുലുക്കി കിരീടം അനായാസം കെപ്പിടിയിലൊതുക്കുകയായിരുന്നു.

തുടരെയുള്ള രണ്ടാം കിരീടമാണ് സിറ്റി ഉയർത്തുന്നത്. കഴിഞ്ഞ സീസണിലും പെപ് ഗാർഡിയോളയുടെ കീഴിൽ സിറ്റി തന്നെയാണ് ലീഗ് കിരീടം ഉയർത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.