ര​മ്യ​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം; വി​ജ​യ​രാ​ഘ​വ​ന്‍ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് പോ​ലീ​സ്

0
63

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ല​പ്പു​റം എ​സ്പി തൃ​ശൂ​ര്‍ റേ​ഞ്ച് ഐ​ജി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. കേ​സെ​ടു​ക്കേ​ണ്ട ത​ര​ത്തി​ലു​ള്ള കു​റ്റം വി​ജ​യ​രാ​ഘ​വ​ന്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.ഏ​പ്രി​ല്‍ ഒ​ന്നി​ന് പൊ​ന്നാ​നി​യി​ല്‍ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍ ര​മ്യാ ഹ​രി​ദാ​സി​നെ​തി​രേ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രെ ര​മ്യാ ഹ​രി​ദാ​സ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ആ​ല​ത്തൂ​ര്‍ ഡി​വൈ​എ​സ്പി​ക്കാ​ണ് ര​മ്യാ ഹ​രി​ദാ​സ് പ​രാ​തി ന​ല്‍​കി​യ​ത്. വി​ജ​യ​രാ​ഘ​വ​ന്‍ ത​നി​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ര്‍​ശം യാ​ദൃ​ശ്ചി​ക​മ​ല്ലെ​ന്നും ആ​സൂ​ത്രി​ത​മാ​ണെ​ന്നു​മാ​യി​രു​ന്നു ര​മ്യ​യു​ടെ ആ​രോ​പ​ണം.വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ വി​ജ​യ​രാ​ഘ​വ​ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്നു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണ് പ​രാ​മ​ര്‍​ശം. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം ലം​ഘി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് താ​ക്കീ​ത്. ആ​വ​ര്‍​ത്തി​ച്ചാ​ല്‍‌ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ന്നും എ.​വി​ജ​യ​രാ​ഘ​വ​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.