തുഷാര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ചില്ല് തകര്‍ത്തു, 15ഓളം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

0
73

വയനാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് നേരെ മലപ്പുറം വണ്ടൂരില്‍ വച്ച്‌ രണ്ടു തവണ ആക്രമണം. ഇന്നലെ വൈകിട്ട് അഞ്ചിനും രാത്രി ഏഴരയ്ക്കുമായാണ് ആക്രമണം അരങ്ങേറിയത്. ആദ്യ ആക്രമണത്തില്‍ തുഷാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നപ്പോള്‍ രണ്ടാമത് മാരകായുധങ്ങളുമായി നടന്ന ആക്രമണത്തില്‍ 15ഓളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുഷാറിന് പരിക്കൊന്നുമില്ല.വൈകിട്ട് അഞ്ചോടെ കാളികാവ് കല്ലാമൂലയിലായിരുന്നു ആദ്യ ആക്രമണം. സ്ഥാനാര്‍ത്ഥിയുടെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെ സ്ഥലത്ത് യു.ഡി.എഫിന്റെ സമ്മേളനം നടക്കുന്നുണ്ടായിരുന്നു. ഇവിടെ തടിച്ചുകൂടിയ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ് യാത്ര തടഞ്ഞു. 25 മിനിറ്റോളം ഇവര്‍ വാഹനം തടഞ്ഞിട്ട് ബഹളം വയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ തുഷാര്‍ സഞ്ചരിച്ച വാഹനത്തിന്‍റഹെ ചില്ലുകള്‍ തകര്‍ന്നു. എ.പി. അനില്‍കുമാര്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തിലാണ് ആക്രമണം നടന്നതെന്നും ഇത് തടയാന്‍ യു.ഡി.എഫ് നേതാക്കളുടെ ഭാഗത്തുനിന്നും ശ്രമങ്ങളൊന്നുമുണ്ടായില്ലെന്നും തുഷാറിനൊപ്പമുണ്ടായിരുന്ന ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.വൈകിട്ട് ഏഴരയോടെ വണ്ടൂര്‍ നടുത്ത് പൂങ്ങോട് വച്ചായിരുന്നു രണ്ടാമത്തെ ആക്രമണം. കയറ്റം കയറുന്നതിനിടെ ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. തുഷാറിന്‍റെ വാഹനത്തിന് മുന്നില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെയാണ് ഇവര്‍ ആക്രമണം അഴിച്ചുവിട്ടത്. ഈ ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ല. ആക്രമണത്തില്‍ പരിക്കേറ്റ 15ഓളം പ്രവര്‍ത്തകരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.