പ്രണയം നിരസിച്ചു: തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു

0
86

പ്രണയം നിരസിച്ചതിന്‍റെ പേരില്‍ യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്നു. തൃശൂര്‍ ചിയ്യാരം സ്വദേശിനി നീതുവാണ് കൊല്ലപ്പെട്ടത്. വടക്കേക്കാട് സ്വദേശി നിതീഷാണ് പ്രതി. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ നിതീഷ് പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.വീട്ടുകാര്‍ തീയണയ്‌ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ബി.ടെക് വിദ്യാര്‍ത്ഥിനിയായ നീതുവിനെ ഏറെ നാളായി 32കാരനായ നിതീഷ് പിറകെ നടന്ന് ശല്യം ചെയ്‌തിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുൻപാണ് തിരുവല്ലയില്‍ സമാനമായ മറ്റൊരു സംഭവം നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ നടുറോഡില്‍ യുവാവ് സഹപാഠിയെ തീകൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ തിരുവല്ല സ്വദേശിനി കവിത ഇക്കഴിഞ്ഞ മാര്‍ച്ച്‌ 20ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ അജിന്‍ റെജി മാത്യു, മാവേലിക്കര സബ്‌ ജയിലില്‍ റിമാന്‍ഡിലാണ്. ഇതിന്‍റെ ഞെട്ടലില്‍ നിന്ന് കേരള സമൂഹം മുക്തമാകും മുമ്പേയാണ് പുതിയ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.