കോണ്‍ഗ്രസ് നേതാവിന് കൂട്ടമര്‍ദ്ദനം

0
40

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യോഗത്തിനെത്തി മടങ്ങവേ കോണ്‍ഗ്രസ് നേതാവിന് കൂട്ടമര്‍ദ്ദനം. ഐ ഗ്രൂപ്പ് നേതാവും കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ളോക്ക് വൈസ് പ്രസിഡന്‍റുമായ ബിബിന്‍ തുടിയത്തിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന് പിന്നില്‍ ഐ ഗ്രൂപ്പ് നേതാവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം എസ് അനില്‍കുമാറിന്‍റെ ഓഫീസ് ജീവനക്കാരനായ അരുണ്‍ ജിത്തിന്‍റെ സംഘമാണെന്നാണ് ആരോപണം. പത്തോളം പേര്‍ ചേര്‍ന്നാണ് ബിബിനെ മര്‍ദ്ദിച്ചത്.പീഡനക്കേസില്‍ ആരോപണ വിധേയനായ ഡിവൈഎഫ്‌ഐ നേതാവിന്‍റെ പുസ്തക പ്രകാശനത്തിന് അനില്‍കുമാര്‍ സൗകര്യമൊരുക്കിയെന്നും പങ്കെടുത്തുന്നെന്നും ചൂണ്ടിക്കാണിച്ച്‌ ബിബിന്‍ കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം ചോദിച്ചായിരുന്നു വാക്കുതര്‍ക്കവും സംഘം ചേര്‍ന്നുള്ള മര്‍ദനവും നടന്നതെന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.