ടാറ്റയുടെ ആദ്യ ഹൈബ്രിഡ് കാര്‍ നെക്‌സോണ്‍

0
47

പുതിയ ചുവടുവയ്പ്പുമായി ടാറ്റയുടെ നെക്‌സോണ്‍. പെട്രോള്‍, ഡീസല്‍ കരുത്തില്‍ എത്തിയിരുന്ന ഈ വാഹനത്തില്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം കൂടി ഒരുക്കുകയാണ് ടാറ്റ. ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്ന 1.5 പെട്രോള്‍ എന്‍ജിനൊപ്പമാണ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുക്കുന്നത്.ആദ്യമായാണ് ടാറ്റയുടെ വാഹനത്തില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. നെക്‌സോണില്‍ അവതരിപ്പിച്ചതിന് പിന്നാലെ പ്രീമിയം ഹാച്ച്‌ബാക്ക് മോഡലായ അള്‍ട്രോസിലും ഈ സംവിധാനം ഒരുക്കുമെന്നാണ് സൂചനകള്‍. ടാറ്റയുടെ യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററിലാണ് 48 വോള്‍ട്ട് ശേഷിയുള്ള മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം വികസിപ്പിച്ചെടുത്തത്. PO, P2 എന്നീ പേരുകളില്‍ നിര്‍മിച്ച ഈ സംവിധാനങ്ങള്‍ യഥാക്രമം നെക്‌സോണിലും അള്‍ട്രോസിലും നല്‍കുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.