സണ്ണി വെയ്ന്‍ വിവാഹിതനായി

0
82

മലയാളത്തിന്റെ പ്രിയ താരം സണ്ണി വെയ്ന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി രഞ്ജിനിയെയാണ് സണ്ണി ജീവിത സഖിയാക്കിയത്. ഇന്ന് വെളുപ്പിനെ 6.30ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വ്യാഴാഴ്ച എറണാകുളത്തു വെച്ച്‌ റിസപ്ഷന്‍ നടത്തും.
സെക്കന്‍റെ ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ നായകനായും വില്ലനായും സഹനടനായും സണ്ണി വേഷമിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.