ഒരു വീട്ടിൽ നിന്ന് രണ്ട് സ്ഥാനാർഥി ; ഇവിടെ അച്ഛനും മകളും പോരാട്ടത്തിലാണ്

0
93

ഒരു വീട്ടിൽ നിന്ന് രണ്ട് സ്ഥാനാർഥി. ആരെന്നറിയണ്ടേ ഒരു അച്ചനും മകളും.ആര് ജയിച്ചാലും വീട്ടിലൊരു എം പി വരും.ആന്ധ്രാപ്രദേശിലെ അരികു ലോക്സഭാ മണ്ഡലത്തിലാണ് ഈ പ്രത്യേകത.തെലുങ് ദേശം പാർട്ടിക്ക് വേണ്ടി അച്ഛനും കോൺഗ്രസ്സിന് വേണ്ടി മകളുമാണ് ഇവിടെ സ്ഥാനാർത്ഥികൾ.വി.കിഷോര്‍ ചന്ദ്രദ്യോ ആണ് ആ അച്ഛന്‍. വി.ശ്രുതി ദേവിയാണ് നേര്‍ക്ക് നേര്‍ പോരാട്ടത്തിനിറങ്ങിയിരിക്കുന്ന മകള്‍.അഞ്ച് തവണ ലോക്‌സഭാംഗമായിട്ടുള്ള കിഷോര്‍ ചന്ദ്രദേവ് രണ്ട് തവണ മന്ത്രിയായിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് തെലുങ്ക് ദേശം പാര്‍ട്ടിയിലെത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. കിഷോര്‍ ചന്ദ്രദേവിന്റെ കൂറുമാറ്റത്തിന് കോണ്‍ഗ്രസ് മറുപടി പറഞ്ഞത് അദ്ദേഹത്തിന്റെ മകളെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടായിരുന്നു. അച്ഛന്‍ പാര്‍ട്ടി മാറും മുമ്പേ താന്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് പറയുന്നു ശ്രുതി ദേവി.1998 മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ശ്രുതി ദില്ലിയില്‍ അഭിഭാഷകയാണ്. അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.