4 കെ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ ‘സ്പടികം ‘ വീണ്ടും തിയേറ്ററുകളിലേക്ക്

0
65

4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ‘സ്പടികം ‘ വീണ്ടും തിയേറ്ററുകളിലേക്ക്.സ്പടികം സിനിമയുടെ 24 ാം വാര്ഷികത്തിനാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുക എന്ന് ചിത്രത്തിൻറെ സംവിധായകൻ ഭദ്രൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.അതെ സമയം ചിത്രത്തിന് രണ്ടാം ഭാഗം ഇല്ല. കഴിഞ മാർച്ച് 30 ന് ചിത്രത്തിൻറെ രണ്ടാം വാർഷികമായിരുന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെയാണ് ,

സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും നാട്ടുകാരും എന്റെ മാതാപിതാക്കളും ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്‍.. അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല.നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്‍ക്കുന്ന ഒരു വാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ, നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ 4 k ബ്ദ ദ്രശ്യ വിസ്മയങ്ങളോടെ, അടുത്ത വര്‍ഷം, സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.

ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും…. ‘ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു.’……

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.