സി​ന്ധു സെ​മി​യി​ല്‍; സൈ​ന, ശ്രീ​കാ​ന്ത് പു​റ​ത്ത്

0
35

സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ക്കു നേ​ട്ട​ത്തി​ന്‍റെ​യും ന​ഷ്ട​ങ്ങ​ളു​ടെ​യും ദി​നം. വ​നി​താ സിം​ഗി​ള്‍സി​ല്‍ പി.​വി. സി​ന്ധു സെ​മി ഫൈ​ന​ലി​ലെ​ത്തി​യ​പ്പോ​ള്‍ സൈ​ന നെ​ഹ്‌വാ​ളും പു​രു​ഷ സിം​ഗി​ള്‍സി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്തും സ​മീ​ര്‍ വ​ര്‍​മ​യും ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​യി. മൂ​ന്നു ഗെ​യിം നീ​ണ്ട വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ലാ​ണ് സി​ന്ധു​വി​ന് ചൈ​ന​യു​ടെ ലോ​ക 18-ാം നമ്പർ കെ​യ് യാ​ന്‍യാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യ​ത്. സ്കോര്‍: 21-13, 17-21, 21-14. സെ​മി​യി​ല്‍ മു​ന്‍ ലോ​ക ചാമ്പ്യൻ ജ​പ്പാ​ന്‍റെ നസോ​മി ഒ​കു​ഹാ​രാ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി. ഒ​കു​ഹാ​ര, സൈ​ന​യ്‌​ക്കെ​തി​രേ അ​ധി​കം വി​യ​ര്‍പ്പൊ​ഴു​ക്കാ​തെ 21-8, 21-13നാ​ണ് ജ​യി​ച്ച​ത്. ലോ​ക ഒ​ന്നാം നമ്പർ  കെ​ന്‍റോ മൊ​മോ​റ്റ​യോ​ട് ഒ​രി​ക്ക​ല്‍ക്കൂ​ടി ശ്രീ​കാ​ന്ത് കീ​ഴ​ട​ങ്ങി. സ്കോര്‍: 21-18, 19-21, 21-9. തു​ട​ര്‍ച്ച​യാ​യി ഒമ്പതാം ത​വ​ണ​യാ​ണ് ശ്രീ​കാ​ന്ത് മൊ​മോ​റ്റ​യോ​ടു പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.