ശബരിമല കർമ്മസമിതിയുടെ നാമജപ പ്രതിഷേധം ഇന്ന്

0
34

ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നതിന്‍റെ ഭാഗമായി ഇന്ന് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിലാണ് ശബരിമല കർമ്മ സമിതിയുടെ നാളെ നാമജപ പ്രതിഷേധം. നോട്ടീസുകളും ഫ്ളക്സുകളും ഇതിനായി തയ്യാറാക്കി കഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ കൂറ്റൻ ബോർഡുകൾ സ്ഥാപിക്കുകയും വീടുകളിൽ ലഘുലേഖ വിതരണവും തുടങ്ങി. ‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്’ എന്നാണ് കർമസമിതിയുടെ മുദ്രാവാക്യം. ശബരിമല സമരത്തിൽ പങ്കെടുത്തവർക്കെതിരെ കള്ളക്കേസുകൾ എടുക്കുന്നുവെന്നാണ് കർമ്മസമിതിയുടെ ആരോപണം. കർമ്മസമിതി ശബരിമല വിഷയം തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനെതിരെ ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സമിതിയുമായി ബന്ധമില്ലെന്ന് ബിജെപി ഉറപ്പിച്ചു പറയുമ്പോൾ പോസ്റ്ററുകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്ന് ശബരിമല കർമ്മസമിതി വ്യക്തമാക്കുന്നു. കർമ്മസമിതിയുടെ നോട്ടീസുകൾ കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ നിന്ന് പിടിച്ചെടുത്തിരുന്നു. കർമ്മസമിതിയുടെ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് തിരുവനന്തപുരം സബ് കളക്ടർ ജി.പ്രിയങ്ക വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.